Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകനത്ത മഴ; നെല്ല്​...

കനത്ത മഴ; നെല്ല്​ ഉണക്കാനാകാതെ കർഷകർ

text_fields
bookmark_border
farmer trying to dry paddy
cancel
camera_alt

കു​റ​ച്ചു സ​മ​യം വെ​യി​ൽ കി​ട്ടി​യ​പ്പോ​ൾ നെ​ല്ല് ഉ​ണ​ക്കു​ന്ന ക​ർ​ഷ​ക​ൻ

മാ​ങ്കു​റു​ശ്ശി: ക​ന​ത്ത മ​ഴ​യി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​കാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. മ​ങ്ക​ര മാ​ങ്കു​റു​ശ്ശി കാ​രാം​ങ്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് മ​ഴ മൂ​ലം ഇ​ര​ട്ടി​ദു​രി​ത​ത്തി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച കൊ​യ്ത​ടു​ത്ത ലോ​ഡ് ക​ണ​ക്കി​ന് നെ​ല്ലു​ക​ൾ മു​റ്റ​ത്തും ത​ട്ടു​ക​ളി​ലും മു​റി​ക​ളി​ലും വ​രാ​ന്ത​ക​ളി​ലും കൂ​ട്ടി ഇ​ട്ടി​രി​ക്കു​ക​യാ​ണ്. വെ​യി​ൽ ക​ണ്ട​പാ​ടെ ഉ​ണ​ക്കാ​നി​ടു​ക​യും കൈ​യെ​ടു​ക്കും മു​ൻ​പ് ത​ന്നെ മ​ഴ പെ​യ്യു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ ഏ​റെ വ​ല​ഞ്ഞ​ത്.

ന​ല്ല വെ​യി​ൽ ല​ഭി​ച്ചാ​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം ത​ന്നെ ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ ക​ർ​ഷ​ക​നാ​യ ചാ​മു​ണ്ണി​ക്ക് കൊ​യ്ത് ക​ഴി​ഞ്ഞ് എ​ട്ടു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഉ​ണ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

കാ​രാം​ങ്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ കൊ​യ്തെ​ടു​ത്ത നെ​ൽ ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​കാ​തെ ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ പെ​ടാ​പാ​ടു​പെു​ക​യാ​ണ്. വ​ല്ല വി​ധേ​ന​യും ഉ​ണ​ക്കി​കി​ട്ടി​യാ​ൽ ചാ​ക്കി​ലാ​ക്കി സൂ​ക്ഷി​ക്കാം.

തു​ട​ർ​ന്ന് സ​െ​പ്ലെ​കോ​വി​ന് കൈ​മാ​റു​ക​യും ചെ​യ്യാം. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ഇ​ത്ത​വ​ണ ഇ​ര​ട്ടി ന​ഷ്​​ട​മാ​െ​ണ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ക​ൺ​വീ​ന​ർ കൂ​ടി​യാ​യ കെ.​പി. ചാ​മു​ണ്ണി പ​റ​ഞ്ഞു. മ​ഴ വി​ടാ​തെ​യാ​യാ​ൽ കൂ​ട്ടി​യി​ട്ട നെ​ൽ​വി​ത്തു​ക​ൾ മു​ള​ച്ച് ന​ശി​ക്കാ​നി​ട​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rainpaddy Farmer
Next Story