കാറ്റിലും മഴയിലും വൻ കൃഷി നാശം
text_fieldsകാറ്റിലും മഴയിലും നിലംപൊത്തിയ മണിക്കശ്ശേരിയിലെ വാഴകൾ
കോങ്ങാട്: കാറ്റിലും മഴയിലും കോങ്ങാട് പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ വൻ കൃഷി നാശം. മണിക്കശ്ശേരി പ്രദേശത്തെ ഒരു ഡസനിലധികം കർഷകരുടെ ആയിരത്തിലധികം കുലച്ച വാഴകൾ നിലംപൊത്തി. മണിക്കശ്ശേരി സ്വദേശികളായ കണ്ണനുണ്ണി, ചേരി പുറത്ത് ലക്ഷ്മൺ കുമാർ, പ്രകാശൻ, വേലായുധൻ എന്നിവരുടെ 80 മുതൽ 100 വരെ വാഴകളും നശിച്ചവയിൽ ഉൾപ്പെടും. ഇവരിൽ വേലായുധൻ മാട്ടുമൽ ഗിരീഷിന്റെ സ്ഥലത്ത് പാട്ടകൃഷി ചെയ്യുകയാണ്. ഭൂരിഭാഗം പേരും വായ്പയെടുത്താണ് കൃഷി ചെയ്യുന്നത്. കൃഷി നശിച്ച സ്ഥലങ്ങൾ ജനപ്രതിനിധികളും കൃഷി ഓഫിസറും സന്ദർശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.