Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightചുവപ്പഴക് വിരിഞ്ഞ്...

ചുവപ്പഴക് വിരിഞ്ഞ് മെഹന്തി മത്സരം

text_fields
bookmark_border
ചുവപ്പഴക് വിരിഞ്ഞ് മെഹന്തി മത്സരം
cancel
camera_alt

മൈലാഞ്ചി മൊഞ്ച് അലനല്ലൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന മെഹന്തി മത്സരത്തിൽനിന്ന്

അലനല്ലൂർ: ബലിപെരുന്നാളിനോടനുബന്ധിച്ച് അലനല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ മെഹന്തി മത്സരം സംഘടിപ്പിച്ചു. 24 വാർഡുകളിൽ നിന്ന് 40 ടീമുകൾ മത്സരിച്ചു. ഷബാന ജാസ്മിൻ, ജഹാന ഷെറിൻ ടീം ഒന്നും മുശ്‌രിഫ, റിൻസിയ ടീം രണ്ടും ഫാത്തിമ ലബീബ, ഷറീന ടീം മൂന്നും സ്ഥാനങ്ങൾ നേടി. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഹബീബുല്ല അൻസാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം റഷീദ് ആലായൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ കളഭം രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ബഷീർ പടുകുണ്ടിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ നസീറ ജാസ്മിൻ ചതുരാല, ബ്ലോക്ക് പഞ്ചായത്തംഗം അസീസ് ഭീമനാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജമീല നാസർ, റുബീന അക്കര, ജംഷീല, ആർ.സജിത, കെ. ഷിനു, ഷൈലജ മഠത്തൊടി, ഇ . ജംഷീല, കെ. അബ്ദുൽ ഖാദർ, ഫൈസൽ കീടത്ത്, കെ. അൻഷാദ്, എൻ.ഉമ്മർ ഖത്താബ്, രാജീവ് മണികണ്ഠൻ, കുടുബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ഏലിയാസ്, വൈസ് ചെയർ പേയ്സൺ റസിയ, ഷംന, ഹഫ്‌സ, കാസിം ആലായൻ എന്നിവർ സംസാരിച്ചു.

കാരാകുർശ്ശി: ഗ്രാമപഞ്ചായത്ത് മൈലാഞ്ചി ഫെസ്റ്റ് പ്രസിഡന്റ് റിയാസ് നാലകത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാസിം കോലാനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി അക്ബർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ഷബാന, ഷെഫീക്ക്, സുഹൈല, ഐശ്വര്യ, ബിന്ദു, രാധിക, ഷാഹിന എന്നിവർ നേതൃത്വം നൽകി. 100 ഓളം പേർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkadmehendilocalnews
News Summary - he Blooming Beauty of Red: Mehendi Competition
Next Story