‘മനുരത്ന 99’ കൊയ്തു; വിളവ് നൂറുമേനി
text_fieldsമണ്ണൂർ കുണ്ടുകാവ് പാടശേഖരത്ത് കൊയ് ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത
ഉദ്ഘാടനം ചെയ്യുന്നു
മണ്ണൂർ: പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയ നെല്ലിനമായ ‘മനുരത്ന 99’ ദിവസം കഴിഞ്ഞ് കൊയ്തെടുത്തപ്പോൾ കർഷകർക്ക് ലഭിച്ചത് നൂറുമേനി. മണ്ണൂർ കൃഷിഭവന്റെ നേതൃത്വത്തിലാണ് മണ്ണൂർകുണ്ടുകാവ് പാടശേഖരത്തിൽ 24 ഹെക്ടർ സ്ഥലത്ത് പരിക്ഷണാടിസ്ഥാനത്തിൽ മനുരത്ന കൃഷിയിറക്കിയത്. പ്രതിരോധശേഷിയുള്ള ഇനമായതിനാൽ വിളക്ക് കീടബാധയും കുറവായിരുന്നു.
കനാൽ വെള്ളം പോലും ലഭിക്കാത്ത മേഖലയിലാണ് മനുരത്‌ന പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കി വിജയം കൈവരിച്ചത്. ഒരുഏക്കർ കൃഷിയിറക്കാൻ 20000 രൂപ ചിലവ് വന്നു. പാടശേഖരത്തിൽ 65 കർഷകരാണ് കൃഷി ചെയ്തത്. പരീക്ഷണം വിജയിച്ചതോടെ പഞ്ചായത്തിന്റെ മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിതയും കൃഷി ഓഫിസർ മേഘ്ന ബാബുവും പറഞ്ഞു.
ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച കൊയ് ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി കൺവീനർ എൻ.ആർ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാടശേഖരസമിതി ഭാരവാഹികളായ അരവിന്ദാക്ഷൻ, ശിവദാസൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

