Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗു​രു​വാ​യൂ​ര്‍...

ഗു​രു​വാ​യൂ​ര്‍ കേ​ശ​വ​ന്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നോ...

text_fields
bookmark_border
ഗു​രു​വാ​യൂ​ര്‍ കേ​ശ​വ​ന്‍ ഇ​ങ്ങ​നെ​യാ​യി​രു​ന്നോ...
cancel
camera_alt

ഗു​രു​വാ​യൂ​ര്‍ കേ​ശ​വ​ന്റെ ഫോ​ട്ടോ​യും നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ശി​ല്‍പ​വും ന​വീ​ക​രി​ച്ച ശി​ല്‍പ​വും

ഗു​രു​വാ​യൂ​ര്‍: ആ​ന​ക്ക​ഥ​ക​ളി​ല്‍ ച​ക്ര​വ​ര്‍ത്തി​യാ​യി വി​ല​സു​ന്ന ഗു​രു​വാ​യൂ​ര്‍ കേ​ശ​വ​ന്റെ ന​വീ​ക​രി​ച്ച പ്ര​തി​മ ച​ര്‍ച്ച​ക​ള്‍ക്ക് വ​ഴി​തു​റ​ന്നു. കേ​ശ​വ​ന്റെ രൂ​പം പ്ര​തി​മ​യി​ല്‍ കാ​ണു​ന്ന​ത് പോ​ലെ​യ​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ആ​ന​പ്രേ​മി​ക​ള്‍ പ​റ​യു​ന്ന​ത്. 1976 ഡി​സം​ബ​ര്‍ ര​ണ്ടി​ന് ചെ​രി​ഞ്ഞ കേ​ശ​വ​ന്റെ സ്മ​ര​ണ​ക്കാ​യി 1982ല്‍ ​ത​ന്നെ പ്ര​തി​മ നി​ര്‍മി​ച്ചി​രു​ന്നു. പ്ര​ശ​സ്ത ശി​ല്‍പി ആ​ര്‍.​ഡി. ദ​ത്ത​നാ​ണ് നി​ര്‍മി​ച്ച​ത്. കേ​ശ​വ​ന്‍ ചെ​രി​ഞ്ഞ​യി​ട​ത്താ​ണ് ശ്രീ​വ​ത്സം ഗെ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ലാ​യി ആ​ന​യു​ടെ അ​തേ വ​ലി​പ്പ​ത്തി​ലു​ള്ള ശി​ല്‍പം ഉ​യ​ര്‍ന്ന​ത്. എ​ല്ലാ​വ​ര്‍ഷ​വും കേ​ശ​വ​ന്‍ അ​നു​സ്മ​ര​ണ ദി​ന​ത്തി​ല്‍ ഈ ​പ്ര​തി​മ​യെ ആ​ന​ക​ള്‍ വ​ണ​ങ്ങു​ന്ന ച​ട​ങ്ങും ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ അ​നു​സ്മ​ര​ണ​ത്തി​ന് മു​മ്പാ​യാ​ണ് ന​വീ​ക​രി​ച്ച​ത്.

രാ​യി​ര​നെ​ല്ലൂ​ര്‍മ​ല​യി​ല്‍ നാ​റാ​ണ​ത്തു​ഭ്രാ​ന്ത​ന്റെ പ്ര​ശ​സ്ത​മാ​യ ശി​ൽ​പ​മ​ട​ക്കം പ​ണി​തി​ട്ടു​ള്ള ക​ലാ​കാ​ര​ന്‍ സു​രേ​ന്ദ്ര​കൃ​ഷ്ണ​നാ​ണ് കേ​ശ​വ​ന്റെ ശി​ല്‍പം ന​വീ​ക​രി​ച്ച​ത്. ഇ​തി​ന് കേ​ശ​വ​ന്റെ രൂ​പ​വു​മാ​യി സാ​മ്യ​മി​ല്ലെ​ന്നാ​ണ് അ​ഭി​പ്രാ​യ​മു​യ​ര്‍ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ശി​ല്‍പ​ത്തി​ന് കേ​ശ​വ​ന്റെ രൂ​പ​മ​ല്ലാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രു​മു​ണ്ട്. കേ​ശ​വ​നെ നേ​രി​ല്‍ ക​ണ്ട​വ​രു​മാ​യി സം​സാ​രി​ച്ചും ല​ഭ്യ​മാ​യ ചി​ത്ര​ങ്ങ​ള്‍ ആ​ധാ​ര​മാ​ക്കി​യു​മാ​ണ് ശി​ല്‍പം നി​ര്‍മി​ച്ച​തെ​ന്നാ​ണ് സു​രേ​ന്ദ്ര​കൃ​ഷ്ണ​ന്‍ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും കേ​ശ​വ​ന്റെ ന​വീ​ക​രി​ച്ച പ്ര​തി​മ​ക്ക് ച​ന്തം പോ​രെ​ന്ന ആ​ക്ഷേ​പം ആ​ന​പ്രേ​മി​ക​ളി​ല്‍ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:guruvayoor keshavan
News Summary - guruvayoor keshavan palakakad
Next Story