Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത...

ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത ന​ഷ്ട​പ​രി​ഹാ​രം ജൂ​ലൈ ആ​ദ്യ​വാ​രം

text_fields
bookmark_border
ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത ന​ഷ്ട​പ​രി​ഹാ​രം ജൂ​ലൈ ആ​ദ്യ​വാ​രം
cancel
camera_alt

പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത ക​ട​ന്നു​പോ​കു​ന്ന ക​ല്ല​ടി​ക്കോ​ട് പ്ര​ദേ​ശം

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത​ക്ക് സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ജി​ല്ല​യി​ൽ ജൂ​ലൈ ആ​ദ്യ​വാ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തേ​ക്കും. ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള തു​ക​യു​ടെ ആ​ദ്യ ഗ​ഡു ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ല​മെ​ടു​പ്പ് വി​ഭാ​ഗം ദേ​ശീ​യ​പാ​ത ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി. സ്ഥ​ല​മെ​ടു​പ്പ് വി​ഭാ​ഗം റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ സ്ഥ​ല​ത്തെ നി​ർ​മി​തി​ക​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. നേ​ര​​ത്തെ മൂ​ല്യ​നി​ർ​ണ​യം വ​ഴി തി​ട്ട​പ്പെ​ടു​ത്തി​യ തു​ക​യു​ടെ ആ​ദ്യ ഗ​ഡു​വാ​ണി​ത്. ന​ഷ്ട​പ​രി​ഹാ​രം ആ​ദ്യം വി​ത​ര​ണം ചെ​യ്യാ​ൻ മു​ഴു​വ​ൻ രേ​ഖ​ക​ളും ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ച വി​ല്ലേ​ജു​ക​ളാ​വും പ​രി​ഗ​ണി​ക്കു​ക.

പാ​ത ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട സ​ർ​വേ, നി​ർ​മി​തി​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം എ​ന്നി​വ പൂ​ർ​ത്തി​യാ​യ മ​രു​ത റോ​ഡ്, ക​രി​മ്പ വി​ല്ലേ​ജു​ക​ളാ​ണ് പ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ തു​ട​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. 2013ലെ ​ദേ​ശീ​യ​പാ​ത സ്ഥ​ലം ഏ​റ്റെ​ടു​പ്പ് നി​യ​മ​പ്ര​കാ​രം കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം നി​ഷ്ക​ർ​ഷി​ക്കു​ന്ന 30ൽ​പ​രം മാ​ന​ദ​ണ്ഡ​ങ്ങ​ൾ സൂ​ചി​ക​യാ​ക്കി​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക നി​ജ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ല​യി​ലെ പാ​ല​ക്കാ​ട്, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ 22 വി​ല്ലേ​ജു​ക​ളി​ലൂ​ടെ​യാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത ക​ട​ന്നു​പോ​കു​ന്ന​ത്. ഏ​ക​ദേ​ശം 3750ൽ​പ​രം സ്ഥ​ലം ഉ​ട​മ​ക​ളാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​ക്ക് 121.006 കി​ലോ​മീ​റ്റ​റാ​ണ് ദൈ​ർ​ഘ്യം. ഇ​തി​ൽ 61.440 കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield PathRemediationFirst Week July
News Summary - Greenfield Path Remediation First Week of July
Next Story