Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ​ർ​ക്കാ​ർ മി​ല്ല്...

സ​ർ​ക്കാ​ർ മി​ല്ല് പൂ​ട്ടി​ക്കി​ട​ക്കു​ന്നു; നെ​ല്ലെ​ടു​ക്കാ​ൻ സ്വ​കാ​ര്യ മി​ല്ലു​ക​ളു​ടെ പി​റ​കെ

text_fields
bookmark_border
സ​ർ​ക്കാ​ർ മി​ല്ല് പൂ​ട്ടി​ക്കി​ട​ക്കു​ന്നു;  നെ​ല്ലെ​ടു​ക്കാ​ൻ സ്വ​കാ​ര്യ മി​ല്ലു​ക​ളു​ടെ പി​റ​കെ
cancel
camera_alt

പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ അ​രി​മി​ല്ല്

ആ​ല​ത്തൂ​ർ: നെ​ല്ല​റ​യു​ടെ നാ​ട്ടി​ൽ സ​ർ​ക്കാ​ർ അ​രി​മി​ല്ല് വാ​ഴു​ന്നി​ല്ല. ഓ​രോ വ​ർ​ഷ​വും ഒ​ന്നും ര​ണ്ടും വി​ള നെ​ൽ​കൃ​ഷി കൊ​യ്ത്ത് തു​ട​ങ്ങു​മ്പോ​ഴും താ​ങ്ങു​വി​ല നെ​ല്ലെ​ടു​പ്പ് എ​ങ്ങ​നെ​യെ​ന്ന ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത​ല്ലാ​തെ സ്ഥി​രം പ​രി​ഹാ​ര​മോ സം​വി​ധാ​ന​മോ ഉ​ണ്ടാ​കു​ന്നി​ല്ല. നെ​ല്ല​റ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന കൃ​ഷി​മേ​ഖ​ല​യാ​യ ആ​ല​ത്തൂ​രി​ൽ സ​ർ​ക്കാ​റി​ന്റെ കീ​ഴി​ൽ ആ​ധു​നി​ക അ​രി​മി​ല്ലു​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​ട്ടും ഓ​രോ സീ​സ​ണി​ലും നെ​ല്ലെ​ടു​ക്കാ​ൻ സ്വ​കാ​ര്യ മി​ല്ലു​കാ​രെ സ​മീ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.

15 വ​ർ​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത​തും പി​ന്നീ​ട് പ​ല പ്രാ​വ​ശ്യം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​തു​മാ​ണ് മി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ആ​ദ്യ​ത്തെ ആ​ധു​നി​ക അ​രി​മി​ല്ലാ​ണി​ത്. നെ​ല്ല് ശേ​ഖ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നി​ശ്ച​ല​മാ​യ​ത്. സം​സ്ഥാ​ന വെ​യ​ർ ഹൗ​സി​ങ് കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലാ​യി​രു​ന്ന മി​ല്ല് പു​ന​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഓ​യി​ൽ​പാം ഇ​ന്ത്യ ലി​മി​റ്റ​ഡി​നെ ഏ​ൽ​പി​ച്ചി​ട്ടും ഫലമുണ്ടായില്ല.

2008ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത മി​ല്ല് ഇ​തു​വ​രെ​യും ശ​രി​യാം​വി​ധം പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല. പ​ല ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഓ​യി​ൽ ഫാ​മി​നെ ഏ​ൽ​പി​ച്ച് 2018 ന​വം​ബ​ർ 18ന് ​വീ​ണ്ടും തു​റ​ന്നു. മി​ല്ലി​നു​വേ​ണ്ടി ഓ​യി​ൽ​പാം ഇ​ന്ത്യ ആ​ല​ത്തൂ​ർ മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി മു​ഖേ​ന ക​ർ​ഷ​ക​രി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച നെ​ല്ലി​ന്റെ വി​ല കൊ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും മി​ല്ല് പൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.

ഒ​രു ദി​വ​സം ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി 40 ട​ൺ നെ​ല്ല് പു​ഴു​ങ്ങി ഉ​ണ​ക്കി അ​രി​യാ​ക്കാ​നു​ള്ള ശേ​ഷി​യും സം​വി​ധാ​ന​വും ആ​ല​ത്തൂ​രി​ലെ മി​ല്ലി​നു​ണ്ട്. കൊ​യ്ത്തു​കാ​ല​ത്ത് ക​ർ​ഷ​ക​രി​ൽ​നി​ന്ന് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ ശേ​ഖ​രി​ക്കു​ന്ന ആ​ല​ത്തൂ​ർ താ​ലൂ​ക്ക് പ്ര​ദേ​ശ​ത്തെ നെ​ല്ല് സ​ർ​ക്കാ​ർ മി​ല്ലി​ലേ​ക്ക് ന​ൽ​കി അ​വി​ടെ നി​ന്ന് അ​രി​യാ​ക്കി സി​വി​ൽ സ​പ്ലൈ​സ് ചി​ല​വ് ന​ൽ​കി തി​രി​ച്ചെ​ടു​ക്കു​ക​യോ സ​ർ​ക്കാ​ർ പ​ണം മി​ല്ലി​ന് നേ​രി​ട്ടു​ന​ൽ​കി ക​ർ​ഷ​ക​രി​ൽ​നി​ന്ന് നെ​ല്ല് ശേ​ഖ​രി​ച്ച് അ​രി​യാ​ക്കി സി​വി​ൽ സ​പ്ലൈ​സി​ന് വി​ല​ക്ക് ന​ൽ​കു​ക​യോ ചെ​യ്താ​ൽ പ​രി​ഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government millprivate mills
News Summary - government mill will lock private mills to harvest paddy
Next Story