വാതക ടാങ്കർ അപകടത്തിൽപെട്ടു; വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
text_fieldsവാളയാർ ദേശീയ പാതയിൽ കാര്‍ബണ്‍ ഡയോക്സൈഡ് കൊണ്ടുപോയ ടാങ്കറിൽനിന്ന് വാതകം ചോര്‍ന്നപ്പോൾ
പാലക്കാട്: വാളയാറില്‍ കാര്‍ബണ്‍ ഡയോക്സൈഡ് കൊണ്ടുപോയ വാഹനത്തില്‍ ചോര്‍ച്ച. ടാങ്കറിന് പിന്നില്‍ മിനി ലോറിയിടിച്ചതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായത്. പ്രദേശത്ത് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വാളയാർ വട്ടപ്പാറയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. കൊച്ചിയിൽനിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കാർബൺ ഡൈ ഓക്സൈഡുമായി പോയ ടാങ്കറിന് പിന്നിലാണ് മിനി ലോറി ഇടിച്ചത്.
വളരെ അടുത്തുനിന്ന് ശ്വസിച്ചാല്‍ മാത്രമേ അപകടസാധ്യതയുള്ളൂ എന്ന് ഫയര്‍ഫോഴ്സും പൊലീസുമടക്കമുള്ള സുരക്ഷ ഉദ്യോഗസ്ഥരും വ്യക്തമാക്കി. വാതകം ജ്വലന സ്വഭാവമുള്ളതല്ലാത്തതിനാല്‍ തീപിടിത്തമടക്കമുള്ള അപകട സാധ്യതയുമില്ലെന്ന് അധികൃതർ പറഞ്ഞു.
മുൻകരുതലിന്റെ ഭാഗമായി സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തുടർന്ന് ഗതാഗതം തടഞ്ഞശേഷം വാതകം പൂര്‍ണമായും തുറന്നുവിട്ടു.ടാങ്കര്‍ ഒഴിഞ്ഞ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. മുന്‍കരുതല്‍ എന്ന നിലക്ക് നാല് ഫയര്‍ഫോഴ്സ് യൂനിറ്റ് സംഭവസ്ഥലത്ത് എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

