അയ്യർമല റോഡിൽ മാലിന്യം; ദുരിതം പേറി യാത്രക്കാർ
text_fieldsതേനൂർ അയ്യർമല റോഡിൽ തള്ളിയ മാലിന്യം
മങ്കര: തേനൂർ അയ്യർമല കോങ്ങാട് റോഡിലെ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി വേണമെന്നാവശ്യം ശക്തം. മങ്കര, കോങ്ങാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വനമേഖലയുടെ താഴ് ഭാഗത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്. പാതയോരത്തും റോഡിനിരുവശവും മാലിന്യം നിറഞ്ഞിട്ടുണ്ട്. ജനവാസമില്ലാത്ത മേഖലയായതിനാലാണ് ഇവിടെ വ്യാപകമായി മാലന്യം തള്ളുന്നത്. പ്ലാസ്റ്റിക്, ഹോട്ടലുകളിലെ ഭക്ഷണവശിഷ്ടങ്ങൾ, മദ്യകുപ്പികൾ, മുടിക്കെട്ട്, കോഴി അവശിഷ്ടം എന്നിവയാണ് തള്ളുന്നത്.
മൂക്കുപൊത്തി വേണം ഈ വഴി യാത്ര ചെയ്യാൻ. ഇതേതുടർന്ന് പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. ഇവിടെ സ്ഥാപിച്ച മാലിന്യം തള്ളരുതെന്ന വനംവകുപ്പിന്റെ ബോർഡ് നോക്കുകുത്തിയായി.
ഇരുട്ടിന്റെ മറവിലാണ് ഇവ ചെയ്യുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന് പരിസ്ഥിതി പ്രവർത്തകൻ കെ.കെ.എ. റഹ്മാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

