മാറാരോഗത്തിൽ വലഞ്ഞ് ഗംഗാധരൻ; കാരുണ്യം തേടി കുടുംബം
text_fieldsകെ. ഗംഗാധരൻ
നെന്മാറ: കഴിഞ്ഞ ആറു വർഷമായി ഗുരുതര വൃക്കരോഗം മൂലം വലയുകയാണ് അയിലൂർ കാരക്കാട്ട് പറമ്പ് സ്വദേശി കെ. ഗംഗാധരൻ. ഇരു വൃക്കകളും തകരാറിലായ ഗംഗാധരൻ ചികിത്സക്ക് പണമില്ലാതെ ദുരവസ്ഥയിലാണ്. പെയിന്റിങ് തൊഴിലാളിയായിരുന്ന ഗംഗാധരന് (49) രോഗം മൂർഛിച്ചതോടെ ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയാണ്.
വരുമാനം നിലച്ചതോടെ ഭിന്നശേഷിക്കാരിയായ ഭാര്യ ഉൾപ്പെടുന്ന കുടുംബം ശോച്യമായ അവസ്ഥയിലായി. ആഴ്ചയിൽ മൂന്നുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. മരുന്നുകൾക്കും തുടർ ചികിത്സക്കും പണം സ്വരൂപിക്കാൻ കുടുംബം പാടുപെടുകയാണ്. കുടുംബം നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടു നേരിടുകയാണെന്ന് നാട്ടുകാർ പറയുന്നു. അയിലൂർ പഞ്ചായത്ത് വാർഡംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ അയിലൂർ യൂണിയൻ ബാങ്ക് ശാഖയിൽ ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് ഗംഗാധരനും കുടുംബവും. അക്കൗണ്ട് നമ്പർ: 339502010020254. ഐ.എഫ്.എസ്.സി കോഡ്: UBIN0533955. ഗൂഗിൾ പേ നമ്പർ: 9447160323.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

