Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണ്ണാടിയിലെ ഗുണ്ടാ...

കണ്ണാടിയിലെ ഗുണ്ടാ ആക്രമണം: പ്രതികൾ തിരുപ്പതിയിൽ അറസ്റ്റിൽ

text_fields
bookmark_border
കണ്ണാടിയിലെ ഗുണ്ടാ ആക്രമണം: പ്രതികൾ തിരുപ്പതിയിൽ അറസ്റ്റിൽ
cancel
camera_alt

മ​നോ​ജ്, ച​ന്ദ്ര​ബാ​ബു, കൃ​ഷ്ണ​പ്ര​സാ​ദ്

പാ​ല​ക്കാ​ട്: ക​ണ്ണാ​ടി പ​റ​കു​ന്ന​ത്ത് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ഡ്രൈ​വ​റെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും കാ​റി​ന്റെ ചി​ല്ലു​ക​ക​ൾ വെ​ട്ടി​പൊ​ളി​ച്ചു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണാ​ടി ക​ട​ലാ​കു​റി​ശ്ശി സ്വ​ദേ​ശി വി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ക​ണ്ണാ​ടി കു​ന്നു​പ​റ​മ്പ് പി.​ആ​ർ. ച​ന്ദ്ര​ബാ​ബു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് ആ​ന്ധ്ര​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ക​ണ്ണാ​ടി ചേ​ല​ക്കാ​ട് സ്വ​ദേ​ശി മ​നോ​ജി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജൂ​ലൈ 12ന് ​ക​ണ്ണാ​ടി പ​റ​കു​ന്ന​ത്താ​യി​രു​ന്നു സം​ഭ​വം. കേ​സി​ലെ ഒ​ന്നാം പ്ര​തി കൃ​ഷ്ണ​പ്ര​സാ​ദ് കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മ​റ്റ് 17 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​യാ​ൾ മു​ൻ കാ​പ്പ ത​ട​വു​കാ​ര​നു​മാ​ണ്. കേ​സി​ലെ ര​ണ്ടാം പ്ര​തി ച​ന്ദ്ര​ബാ​ബു 12 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. എ.​എ​സ്.​പി ഷാ​ഹു​ൽ ഹ​മീ​ദ് നി​ർ​ദേ​ശ​പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ തി​രു​പ്പ​തി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

അ​ന്നേ​ദി​വ​സം ത​ന്നെ ആ​യു​ധ​ങ്ങ​ളു​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കാ​ര്യ​ത്തി​ന് മ​റ്റ് ര​ണ്ട് കേ​സു​ക​ൾ കൂ​ടി പ്ര​തി​ക​ൾ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഈ ​കേ​സു​ക​ളി​ൽ കൂ​ടി ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspalakkadgang attack
News Summary - gang attack at Kannadi: Accused arrested in Tirupathi
Next Story