കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകൾക്ക് കൂടുതൽ പരിഗണന
text_fieldsമുണ്ടതോടിന് കുറുകെ തകർന്ന കൊമ്പംകല്ല് പാലം
അലനല്ലൂർ: കോട്ടോപ്പാടം അലനല്ലൂർ ഗ്രാമ പഞ്ചായത്തുകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ ഇടംപിടിച്ചു. പതിരമണ്ണ ശിവക്ഷേത്രത്തിന് സമീപം വെള്ളിയാർ പുഴയിൽ തടയണ നിർമ്മിക്കും. വളരെ കാലങ്ങളായി പ്രദേശവാസികളുടെ ആവശ്യമാണ് നിറവേറുന്നത്. തടയിണ നിലവിൽ വന്നാൽ എടത്തനാട്ടുകര ചിരട്ട കുളം വാർഡു പ്രദേശങ്ങളിലും, കാര, പാലക്കാഴി പ്രദേശങ്ങളിലുള്ളവർക്ക് പദ്ധതി കൊണ്ട് ഏറെ പ്രയോജനം ലഭിക്കും. എടത്തനാട്ടുകര തടിയംപറമ്പ് കൊമ്പംകല്ല് പാലം നിർമ്മാണം നവകേരള സദസ്സിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പാലത്തോടൊപ്പം റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം മുമ്പ് വർഷക്കാലത്ത് ശക്തമായ മഴവെള്ളപാച്ചിലിൽ പാലത്തിന്റെ സൈഡ് ഭിത്തി തകർന്നിരുന്നു.
മലപ്പുറം, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ ബജറ്റിൽ ഒരു കോടി രൂപയാണ് പാലത്തിനും റോഡിനുമായി വകയിരുത്തിയിരുന്നത്. തിരുവിഴാംകുന്ന് ഏവിയൻ സയൻസ് കോളേജിൽ രാജ്യത്തിന്റെ വിവധ പ്രദേശങ്ങളിൽ നിന്ന് പഠിക്കാൻ എത്തുന്ന വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യമില്ല. ഇത്തവന ഹോസ്റ്റൽ കെട്ടിടം നിർമ്മിക്കുന്നതിന് ബജറ്റിൽ ഇടം നേടി. പഠനത്തിനായി എത്തുന്ന ആൺകുട്ടികൾ സ്വകാര്യ വ്യക്തികളുടെ താമസ സ്ഥലങ്ങളിൽ താമസിച്ച് പഠിക്കുന്നതിനാൽ ഭാരിച്ച സാമ്പത്തിക ചെലവുകളാണ് വഹിക്കുന്നത്. കോളജ് നിൽക്കുന്നത് 400 ഏക്കർ സ്ഥലത്താണ്.
കെട്ടിടം നിർമ്മിക്കുന്നതിന് സൗകര്യപ്പെടുന്ന വിശാലമായ സ്ഥലങ്ങളാണ് ഉള്ളത്. ബജറ്റിൽ ഇടം നേടിയതോടെ വിദ്യാർഥികൾ സന്തോഷത്തിലാണ്. അരിയൂർ ഗവ. എൽ.പി സ്കൂൾ മൈതാനം നവീകരണത്തിന് ഒരു കോടി രൂപ നവകേരള സദസ്സിൽ അനുവദിച്ചിരുന്നു. ഒരു ഏക്കറോളം കളിസ്ഥലമാണ് സ്കൂളിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

