മനസ്സോടിത്തിരി മണ്ണ്: ജില്ലയില്‍ നാലുപേര്‍ 205 സെന്റ് സ്ഥലം സൗജന്യമായി നല്കി
text_fieldsപാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായവര്‍ക്ക് ഭവന നിർമാണത്തിന് ജില്ലയില്‍ നാലുപേര്‍ 205 സെന്റ് സ്ഥലം നല്കി. 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിന്റെ ഭാഗമായാണ് ജില്ലയിലെ നാലുപേര്‍ സന്തോഷപൂർവം സ്വന്തം ഭൂമി സര്‍ക്കാറിന് നല്‍കിയത്. തങ്കം, ശ്രീനിലയം, മണ്ണാര്‍ക്കാട് (30 സെന്റ്), എലമ്പുളശ്ശേരി എജുക്കേഷനല്‍ ട്രസ്റ്റ്, കരിമ്പുഴ, (45 സെന്റ്), വി.വി. ബാലക്യഷ്ണന്, വട്ടക്കാട്ട് വളപ്പില്‍ പെരുമാനൂര്‍ (100 സെന്റ്), വിപിന ചന്ദ്രന്, കൊപ്പം (30 സെന്റ്) എന്നിവരാണ് ഭൂമി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഭൂരഹിത-ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

