16 ഗ്രാം മെത്താഫെറ്റമിനുമായി നാലുപേർ പിടിയിൽ
text_fieldsസെയ്നുദ്ദീൻ, യാക്കൂബ്, ഷെറീഫ്, സാലിഹ്
പാലക്കാട്: 16 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് തടയുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ പൊലീസും, ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാളയാർ ടോൾ പ്ലാസയിൽ വെച്ച് കാറിൽ കടത്തിയ 16 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാർക്കാട്, അലനല്ലൂർ, കാട്ടുകുളം, അവലക്ഷം വീട്ടിൽ മുഹമ്മദ് സാലിഹ്(29), അലനെല്ലൂർ, വലങ്ങാടൻ വീട് ഷെറീഫ്(41), അലനെല്ലൂർ, കാട്ടുകുളം, യാക്കൂബ്(29), അലനല്ലൂർ, കാട്ടുകുളം, തെക്കൻ വീട് സെയ്നുദ്ദീൻ(37) എന്നിവരെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. മണ്ണാർക്കാട് ഭാഗത്തെ ലഹരി വിൽപന ശൃംഖലയിലെ മുഖ്യ കണ്ണികളാണ് പ്രതികൾ. ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദിന്റെ നേതൃത്വത്തിലുള്ള വാളയാർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളെയും പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

