Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയുവാക്കളെ...

യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: നാലംഗ സംഘം പിടിയിൽ

text_fields
bookmark_border
യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: നാലംഗ സംഘം പിടിയിൽ
cancel

കോ​ങ്ങാ​ട്: പൂ​തം​കോ​ട് ചീ​പ്പാ​റ​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ സ്നേ​ഹം വീ​ട്ടി​ൽ വി​ഷ്ണു (25), പു​തം​കോ​ട് പൂ​ള​ക്ക​ൽ വി​പി​ൻ​ദാ​സ് (29), ഇ​ടു​ക്കി പ​ള്ളാ​ട​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ (20), ഇ​ടു​ക്കി മൂ​ല​യി​ൽ വീ​ട്ടി​ൽ അ​ശോ​ക് (22) എ​ന്നി​വ​രെ​യാ​ണ് കോ​ങ്ങാ​ട്​ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ഫെ​ബ്രു​വ​രി 11ന് ​രാ​വി​ലെ 10നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട്​ സ്വ​ദേ​ശി മു​നീ​റി​ന്​ പൂ​ത​നൂ​ർ സ്വ​ദേ​ശി ശ്യാം 10 ​ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു. ശ്യാം ​നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ഇ​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് പ​ണം കൈ​പ്പ​റ്റാ​ൻ മു​നീ​ർ സു​ഹൃ​ത്തു​ക്ക​ളാ​യ ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി സ​ജ്ജാ​ദ് (32), ക​ഞ്ചി​ക്കോ​ട് മു​ക്രോ​ണി സു​ധീ​ഷ് (31), മേ​പ്പ​റ​മ്പ് ഹ​ക്കീം (32) എ​ന്നി​വ​രെ അ​യ​ച്ചു.

മൂ​വ​ർ സം​ഘ​ത്തെ ശ്യാ​മും സ​ഹോ​ദ​ര​ൻ ശ​ബ​രി​യു​മ​ട​ങ്ങു​ന്ന സം​ഘം വ​ഴി​യി​ൽ ത​ട​യു​ക​യും സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നു​മാ​ണ്​ കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.സം​ഭ​വ​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജ്ജാ​ദ് കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും വാ​ളും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക​ളാ​യ ശ്യാം, ​ശ​ബ​രി എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - four arrested
Next Story