Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
a ramaswamy
cancel
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമുൻ കെ.പി.സി.സി അംഗം...

മുൻ കെ.പി.സി.സി അംഗം എ. രാമസ്വാമി എൻ.സി.പിയിലേക്ക്

text_fields
bookmark_border

പാ​ല​ക്കാ​ട്​: മു​ൻ കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക​സ​മി​തി അം​ഗ​വും പാ​ല​ക്കാ​ട്​ ജി​ല്ല യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന എ. ​രാ​മ​സ്വാ​മി എ​ൻ.​സി.​പി​യി​ൽ ചേ​രു​ന്നു. കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ബി​ൽ​ഡി​ങ്​ ആ​ൻ​ഡ്​​ റോ​ഡ്​ വ​ർ​​ക്കേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യ രാ​മ​സ്വാ​മി സം​ഘ​ട​ന പി​ള​ർ​ത്തി പ്ര​വ​ർ​ത്ത​ക​രെ എ​ൻ.​സി.​പി​യി​ലെ​ത്തി​ക്കാ​നാ​ണ്​ നീ​ക്കം ന​ട​ത്തു​ന്ന​ത്.

രാ​മ​സ്വാ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്​​ച ചേ​ർ​ന്ന ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി യോ​ഗം എ​ൻ.​സി.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം പ​െ​ങ്ക​ടു​ത്തു. കോ​ൺ​ഗ്ര​സ്​ ബ​ന്ധം ഉ​പേ​ക്ഷി​ച്ച്​ എ​ൻ.​സി.​പി​ക്ക്​ പി​ന്തു​ണ ന​ൽ​കാ​ൻ ​േയാ​ഗം തീ​രു​മാ​നി​ച്ചു. സം​ഘ​ട​ന​യു​ടെ താ​ൽ​ക്കാ​ലി​ക ഭാ​ര​വാ​ഹി​ക​ളാ​യി അ​ഡ്വ. പി.​എം. സു​രേ​ഷ് ബാ​ബു (പ്ര​സി), എ. ​രാ​മ​സ്വാ​മി (വ​ർ​ക്കി​ങ്​​ പ്ര​സി), അ​ഡ്വ. ഷെ​രീ​ഫ് മ​ര​ക്കാ​ർ (സീ​നി​യ​ർ വൈ​സ് ​പ്ര​സി​), ടി.​വി. പു​രം രാ​ജു (ജ​ന. സെ​ക്ര), എം.​പി. ജ​നാ​ർ​ദ​ന​ൻ (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ഗ​സ്​​റ്റി​ൽ കോ​ഴി​ക്കോ​ട്ട്​​ ചേ​രു​ന്ന സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന്​ എ. ​രാ​മ​സ്വാ​മി പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​നെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച്​ രം​ഗ​ത്തു​വ​ന്ന ഇ​ദ്ദേ​ഹം ഇ​ട​തു​മു​ന്ന​ണി​ക്കാ​യി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. വി​മ​ത​നീ​ക്കം ന​ട​ത്തി​യ എ.​വി.​ േഗാ​പി​നാ​ഥ്​ അ​ട​ക്ക​മു​ള്ള​വ​രെ എ​ൻ.​സി.​പി നേ​തൃ​ത്വം ച​ർ​ച്ച​ക്കാ​യി സ​മീ​പി​ച്ച​താ​യാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpa ramaswamy
News Summary - Former KPCC member A. Ramaswamy joins NCP
Next Story