ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം നൽകി
text_fieldsഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള കാപ്സ്യൂളുകളും മറ്റും എത്തിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള കാപ്സ്യൂളുകളും എത്തിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കുള്ള പരിശീലനം പൂർത്തിയായതായി ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ടി.എ. ഉബൈദ് അറിയിച്ചു. പാലക്കാട് നടന്ന ആദ്യ ബാച്ച് പരിശീലന പരിപാടിയിൽ ജില്ലയിൽനിന്ന് 37 ഡ്രൈവർമാർ പങ്കെടുത്തു.
എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആൻഡ് സേഫ്റ്റി ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫയർ ആൻഡ് സേഫ്റ്റി ഓഫിസർ ഉലഹന്നാൻ, തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ശശികുമാർ, പാലക്കാട് ആർ.ടി.ഒ ശിവകുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
ഓക്സിജൻ വിതരണം ചെയ്യുന്ന ഐനോക്സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് ആർ.ടി.ഒ ലൈസൻസും ഐനോക്സ് സേഫ്റ്റി സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

