Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅവശ്യസാധനങ്ങൾക്ക് ...

അവശ്യസാധനങ്ങൾക്ക് വരിനിന്ന് മടുത്ത് ജനം

text_fields
bookmark_border
അവശ്യസാധനങ്ങൾക്ക്  വരിനിന്ന് മടുത്ത് ജനം
cancel

പാ​ല​ക്കാ​ട്: ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വ​ൻ​തി​ര​ക്ക്. രാ​വി​ലെ 8.30 മു​ത​ൽ തു​ട​ങ്ങി​യ വ​രി ഉ​ച്ച​ക്ക് 1.30 വ​രെ നീ​ണ്ടു. രാ​വി​ലെ വ​ന്ന​വ​ർ പ​ല​രും പോ​യ​ത് ഉ​ച്ച ക​ഴി​ഞ്ഞാ​ണ്. ജി​ല്ല​യി​ലെ 13 ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി. മു​ന്‍കൂ​ര്‍ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് ടോ​ക്ക​ണു​ക​ള്‍ ന​ല്‍കി​യെ​ങ്കി​ലും തി​ര​ക്കി​ന് ശ​മ​ന​മു​ണ്ടാ​യി​ല്ല.

മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും മ​റ്റ് പൊ​തു​വി​പ​ണി​ക​ളി​ലും ആ​ഴ്ച​ക​ളാ​യി സാ​ധ​നം ല​ഭി​ക്കാ​താ​യി​ട്ട്. അ​തു​കൊ​ണ്ടു​ത​ന്നെ സ​ബ്സി​ഡി കി​ട്ടി​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​ണ്. പ്ര​തി​ദി​നം 300 പേ​ര്‍ക്കാ​ണ് സാ​ധ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ക. ടോ​ക്ക​ൺ ല​ഭി​ക്കാ​തെ നി​ര​വ​ധി​പേ​ർ മ​ട​ങ്ങി​പ്പോ​കു​ന്നു​ണ്ട്. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ച​ന്ത​ക​ള്‍ ശ​നി​യാ​ഴ്ച അ​വ​സാ​നി​ക്കും. കു​റു​വ അ​രി, പ​ച്ച​രി, പ​ഞ്ച​സാ​ര, ഉ​ഴു​ന്ന്, ചെ​റു​പ​യ​ര്‍, ക​ട​ല, തു​വ​ര​പ്പ​രി​പ്പ്, വ​ന്‍പ​യ​ര്‍, മു​ള​ക്, മ​ല്ലി, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി 11 ഇ​നം സാ​ധ​ന​ങ്ങ​ള്‍ സ​ര്‍ക്കാ​ര്‍ സ​ബ്സി​ഡി​യോ​ടെ ല​ഭി​ക്കു​ന്നു​ണ്ട്. പൊ​തു​മാ​ര്‍ക്ക​റ്റി​നേ​ക്കാ​ള്‍ 30 ശ​ത​മാ​നം മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​ണ്ട്. മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍, ത്രി​വേ​ണി നോ​ട്ട് ബു​ക്കു​ക​ള്‍ എ​ന്നി​വ​യും ല​ഭി​ക്കും. ഇ​വ 10 മു​ത​ല്‍ 40 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വി​ലും ല​ഭി​ക്കും. ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​വേ​ള​യി​ല്‍ വി​പ​ണി​യി​ല്‍ ഉ​ണ്ടാ​കു​ന്ന വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് സ​ഹ​ക​ര​ണ​വ​കു​പ്പ് ക​ണ്‍സ്യൂ​മ​ര്‍ഫെ​ഡ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triveni supermarket
News Summary - For necessities People are tired of standing
Next Story