Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 17കാരിയെ പീഡിപ്പിച്ചതിന് 10 വർഷം തടവും പിഴയും
text_fieldsbookmark_border
പാലക്കാട്: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 10 വർഷം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ. അകത്തേത്തറ ചെക്കിനി പാടം മീരാ നിവാസിൽ രാജേന്ദ്രനെയാണ് (48) വിവിധ വകുപ്പുകളിലായി പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.
2018 ഏപ്രിൽ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം. ഹേമാംബിക നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ വനിത സബ് ഇൻസ്പെക്ടർ വി. ഹേമലത അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ടി. ശോഭന ഹാജരായി. പിഴ അടക്കാത്ത പക്ഷം ഏഴുമാസം അധിക കഠിന തടവ് അനുഭവിക്കണം. തുക ഇരക്ക് നൽകണം. ശിക്ഷ ഒന്നിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതി. ഹേമാംബിക നഗർ എസ്.സി.പി.ഒ ഉണ്ണികൃഷ്ണൻ കോടതി നടപടികൾ ഏകോപിപ്പിച്ചു.
Next Story

