ഇത്തിയാൻ മലയിലെ ക്വാറിക്കെതിരെ കാൽനട ജാഥ
text_fieldsഇത്തിയാൻ മലക്ക് സമീപത്തെ ക്വാറി പൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന കാൽനട ജാഥ
ഒറ്റപ്പാലം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സൗത്ത് പനമണ്ണയിലെ ഇത്തിയാൻ മലക്ക് സമീപം പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇത്തിയൻ മല സംരക്ഷണ സമിതി നടത്തുന്ന ജനകീയ സമരം 48 ദിവസം പിന്നിടുന്ന വേളയിലാണ് ജാഥ സംഘടിപ്പിച്ചത്.
മഞ്ഞളാടിപ്പടിയിൽ മുൻ റവന്യു വകുപ്പ് ഉദ്യോഗസ്ഥനും പരിസ്ഥിതി പ്രവർത്തകനുമായ യു. അയ്യപ്പൻ ഉദ്‌ഘാടനം നിർവഹിച്ചു. സമരസമിതി അധ്യക്ഷ അർച്ചന സജിത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ഷിബു, സമരസമിതി നേതാക്കളായ എസ്.ആർ കാശ്, ഐ.എം സതീശൻ, സത്യപ്രകാശ്, ബാലചന്ദ്രൻ, ടി. ലത, കെ. അബ്‌ദുൾ നാസർ, വി. ജയകൃഷ്ണൻ, ഹരിദാസ്, സന്തോഷ്, ജനപ്രതിനിധികളായ അജീഷ്, വിനീത, പ്രദീപ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധയിടങ്ങളിലെ സ്വീകരണശേഷം വീട്ടാംപാറയിലായിരുന്നു സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

