ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന: ജില്ലയില്‍ 12 ഹോട്ടലുകള്‍ക്ക് നോട്ടിസ്
text_fieldsപാലക്കാട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറി യൂനിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്‍കിയതായി അസി. ഭക്ഷ്യസുരക്ഷ കമീഷണര്‍ വി.കെ. പ്രദീപ്കുമാര്‍ അറിയിച്ചു. മൂന്ന് സ്ക്വാഡുകള്‍ ഷൊര്‍ണൂര്‍, ആലത്തൂര്‍, മലമ്പുഴ സര്‍ക്കിളുകളിലായി 45 ഹോട്ടലുകളില്‍ പരിശോധന നടത്തി. ജനുവരി ഏഴ് വരെ പരിശോധന തുടരും.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുക, വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുക, വൃത്തിഹീന അന്തരീക്ഷത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, ഫ്രീസറുകളില്‍ മാംസവും പച്ചക്കറികളും വേര്‍തിരിച്ച് സൂക്ഷിക്കാതിരിക്കുക, ഭക്ഷണം പാകം ചെയ്യുന്നവര്‍ ഗ്ലൗസും ഹെഡ് വിയറും ധരിക്കാതിരിക്കുക, ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് ഇല്ലാതിരിക്കുക, വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യം എന്നിവ പരിശോധനയില്‍ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു.

