ജീവിതത്തിെൻറ നിറംമങ്ങി പുഷ്പ വ്യാപാരികൾ
text_fieldsകൊടുവായൂർ: ഉത്സവങ്ങളും മുഹൂർത്തങ്ങളുമില്ലാതെ പുഷ്പ വ്യാപാരികളുടേത് തീരാത്ത ദുരിതം. ഒന്നാം ലോക്ഡൗണിൽ ആരംഭിച്ച വ്യാപാരത്തകർച്ചയാണ് രണ്ടാം കോവിഡ് തരംഗ കാലം വരെ നീണ്ടുനിൽക്കുന്നത്. ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ നിയന്ത്രണം പൂർണമായും എടുത്തുമാറ്റാത്തതും വിവാഹങ്ങളിൽ പങ്കെടുക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്തിയതും തുടരുന്നതാണ് പുഷ്പ വ്യാപാരികൾക്ക് തിരിച്ചടിയായത്. കൊടുവായൂർ ഉൾപ്പെടെ ജില്ലയിൽ 1250ലധികം ചെറുതും വലുതുമായ പുഷ്പ വ്യാപാരികൾ ഉണ്ട്.
നിലവിൽ ലോക്ഡൗണിൽ അൽപം ഇളവുണ്ടായതിനാൽ ആഴ്ചയിൽ രണ്ടു ദിവസമാണ് ജോലി. മറ്റു ദിവസങ്ങളിൽ വീട്ടിലിരിക്കേണ്ട അവസ്ഥയാണെന്ന് പുഷ്പ വ്യാപാരി നവക്കോട് ബഷീർ പറയുന്നു. പുഷ്പാർച്ചനകൾക്കും വിവാഹ പന്തലുകൾക്കുമാണ് ചുരുങ്ങിയ രീതിയിൽ പൂമാല വിൽപന ആരംഭിച്ചിട്ടുള്ളത്.
നിലവിൽ ഗുരുവായൂരിലേക്കാണ് കൊടുവായൂരിലെ കച്ചവടക്കാർ പുഷ്പഹാരം നിർമിച്ച് നൽകി വരുന്നത്. ആഴ്ചയിൽ ഏതാനും ദിവസങ്ങളിൽ മാത്രം തൊഴിൽ ചെയ്യുന്നതിനാൽ കടബാധ്യതയിൽ മുങ്ങിയിരിക്കുകയാണ് പുഷ്പ വ്യാപാരികൾ. നിയന്ത്രണങ്ങൾ പൂർണമായും എടുത്തു കളയുന്നതു വരെ സർക്കാറിെൻറ സഹായം ഉണ്ടാവണമെന്നാണ് പുഷ്പ വ്യാപാരികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

