ഫ്ലാഗ് ഫുട്ബാൾ: രണ്ടും മൂന്നും സ്ഥാനം പാലക്കാടിന്
text_fieldsആലത്തൂർ: മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന അമേരിക്കൻ ഫ്ലാഗ് ഫുട്ബാൾ സംസ്ഥാനതല മത്സരത്തിൽ പാലക്കാട് ജില്ല രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വനിതകളുടെ അണ്ടർ-16 വിഭാഗത്തിൽ രണ്ടും പുരുഷന്മാരുടെ വിഭാഗത്തിൽ മൂന്നും സ്ഥാനങ്ങളാണ് കരസ്ഥമാക്കിയത്. കേരളത്തിൽ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ ഫ്ലാഗ് ഫുട്ബാൾ കായിക ഇനത്തിന് കാവശ്ശേരിയിലാണ് കൂടുതൽ വേരോട്ടം ലഭിച്ചിരിക്കുന്നത്.
അണ്ടർ 16 വനിത വിഭാഗത്തിൽ കാവശ്ശേരി കെ.സി.പി.എച്ച്.എസ്.എസ്, ആലത്തൂർ, ഗേൾസ് എച്ച്.എസ്.എസ്, എ.എസ്.എം.എം.എച്ച്.എസ്.എസ് എന്നിവയിലെ വിദ്യാർഥികളും പുരുഷവിഭാഗത്തിൽ കാവശ്ശേരിയിലെ മുതിർന്നവരുമാണ് വിജയികളായത്.അമേരിക്കയിൽ പ്രചാരത്തിലുള്ള ഈ മത്സരം ഇവിടെ പരിചയപ്പെട്ടുവരുന്നതേയുള്ളൂവെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറിയും കോച്ചുമായ കാവശ്ശേരിയിലെ ജി. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.