68ാം വയസ്സിൽ കന്നിവോട്ട് ചെയ്ത് രവീന്ദ്രനാഥൻ
text_fieldsരവീന്ദ്രനാഥൻ
ഒറ്റപ്പാലം: പോളിങ് ബൂത്തിലെത്തി ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ ആദ്യം കൗതുകം. ഇഷ്ട സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയപ്പോൾ പഴയ പ്രവാസിക്കുണ്ടായത് ആത്മസംതൃപ്തി. ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിന്റെ ത്രില്ലിലാണ് 68 പിന്നിട്ട പനമണ്ണ അമ്പലവട്ടം സ്നേഹതീരം വീട്ടിൽ സി.കെ. രവീന്ദ്രനാഥൻ.
ചെറുപ്രായത്തിൽ നാടുവിട്ട രവീന്ദ്രൻ ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ടത് തമിഴ്നാട്ടിലും മസ്കറ്റിലുമാണ്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പും വോട്ട് രേഖപ്പെടുത്താനുള്ള അവസരങ്ങളും നഷ്ടമായി. പ്രവാസ ജീവിതം മതിയാക്കി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇദ്ദേഹം നാട്ടിൽ തിരികെയെത്തിയത്. തെരഞ്ഞെടുപ്പിന്റെ ഭാഗമാകണമെന്ന ചിന്തയുദിച്ചത് അപ്പോഴാണ്.
തുടർന്ന് ആദ്യം തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി. പിന്നീട് വോട്ടർ പട്ടികയിൽ പേര് ചേർത്തു. കാത്തിരിപ്പിനൊടുവിലാണ് തദ്ദേശ തെരഞ്ഞെടുപ്പെത്തിയത്. അനങ്ങനടി പഞ്ചായത്തിലെ ഒമ്പതാം വാർഡിലുൾപ്പെട്ട വി.കെ പടി അംഗൻവാടിയിലെ ബൂത്തിലെത്തിയാണ് രവീന്ദ്രനാഥൻ കന്നി വോട്ട് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

