ഷോക്കേറ്റ് വീണ മയിലിന് രക്ഷകരായി അഗ്നിരക്ഷ സേന
text_fieldsഷോക്കേറ്റ് വീണ മയിലിന് പാലക്കാട് അഗ്നിരക്ഷ സേനാംഗങ്ങൾ സി.പി.ആർ നൽകുന്നു
പാലക്കാട്: ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് വീണ മയിലിന്റെ ജീവൻ രക്ഷിച്ച് അഗ്നിരക്ഷ സേനാംഗങ്ങൾ. പാലക്കാട് സിവിൽ സ്റ്റേഷന് സമീപത്തെ ട്രാൻസ്ഫോർമറിൽനിന്നും ഷോക്കേറ്റ് റോഡിൽ വീണ പെൺമയിലിനാണ് പാലക്കാട് ഫയർ ആൻഡ് റെസ്ക്യു യൂനിറ്റ് അംഗങ്ങൾ രക്ഷകരായത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് സംഭവം. ട്രാൻസ്ഫോർമറിന് സമീപത്തിരുന്ന രണ്ട് മയിലുകളിൽ ഒരെണ്ണത്തിനാണ് വൈദ്യുതാഘാതമേറ്റത്. ജീവനുണ്ടായിരുന്നെങ്കിലും മയിലിന്റെ ശ്വാസം നിലച്ചിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങൾ മയിലിനെ എടുത്ത് സി.പി.ആർ നൽകി. സേനാംഗങ്ങളായ സതീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചലനമറ്റ മയിലിന് സി.പി.ആർ നൽകിയത്.
കൃത്രിമ ശ്വാസവും നൽകിയതോടെ മയിൽ ജീവിതത്തിലേക്ക് തിരിച്ചുകയറി. തുടർന്ന് ജില്ല വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് മയിലിന് ചികിത്സയും ലഭ്യമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

