Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightത​ച്ച​മ്പാ​റ...

ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ഗ്നി​ബാ​ധ

text_fields
bookmark_border
ത​ച്ച​മ്പാ​റ സ്വ​കാ​ര്യ  ആ​ശു​പ​ത്രി​യി​ൽ അ​ഗ്നി​ബാ​ധ
cancel
camera_alt

ത​ച്ച​മ്പാ​റ​യി​ലെ സ്വ​കാ​ര്യ

ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ത​ച്ച​മ്പാ​റ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ജീ​വ​ന​ക്കാ​ര​ന് പൊ​ള്ള​ലേ​റ്റു. അ​ഞ്ച് ശീ​തീ​ക​ര​ണി​ക​ളും വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ത​ച്ച​മ്പാ​റ ടൗ​ണി​നോ​ട് ചേ​ർ​ന്ന ഇ​സാ​ഫ് ആ​ശു​പ​ത്രി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തീ​പ​ട​ർ​ന്ന​ത്.

എ​ക്സ്റെ മെ​ഷീ​ൻ സൂ​ക്ഷി​ച്ച മു​റി​ക്ക് മു​ക​ളി​ലെ എ.​സി ഉ​പ​ക​ര​ണ​ത്തി​ലാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത്. അ​ഗ്നി പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യാ​ഗ​പ്പെ​ടു​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ച്ച​വെ​യി​ലും കാ​റ്റും തീ ​കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​ൻ കാ​ര​ണ​മാ​യ​താ​യി ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നാ​യ ഡാ​നി​യ​ൻ വ​ർ​ഗ്ഗീ​സി​ന്റെ (42) കൈ​പ്പ​ത്തി​ക്ക് പൊ​ള്ള​​ലേ​റ്റു. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​ണ്ണാ​ർ​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷ​സേ​ന എ​ത്തി​യാ​ണ് നീ ​കെ​ടു​ത്തി​യ​ത്. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സു​ൽ​ഫി ഇ​ബ്രാ​ഹിം, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ സ​ജി​ത്ത് മോ​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ അ​ജീ​ഷ്, വി. ​സു​രേ​ഷ് കു​മാ​ർ, പ്ര​ശാ​ന്ത്, നി​ഷാ​ദ് ഹോം ​ഗാ​ർ​ഡ് അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ രാ​ഗി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​ശം ക​ണ​ക്കാ​ക്കി വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FireThachampara pvt. hospital
News Summary - Fire in the Thachampara pvt. hospital
Next Story