നാലിടങ്ങളിൽ അഗ്നിബാധ; 400 റബർ മരങ്ങൾ കത്തിനശിച്ചു
text_fieldsകുളക്കാട്ടുകുർശ്ശി റബർ തോട്ടത്തിന് തീപിടിച്ച നിലയിൽ
പുലാപ്പറ്റ: റബർ തോട്ടത്തിൽ അഗ്നിബാധയെ തുടർന്ന് ഏകദേശം 400 റബർ മരങ്ങൾ കത്തിനശിച്ചു. കടമ്പഴിപ്പുറം കുളക്കട്ടുകുർശ്ശിയിലെ കൊണ്ടോട്ടി സൈനുദ്ദീൻ ഹാജിയുടെ തോട്ടത്തിലാണ് തീപിടിത്തം.
ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് തോട്ടത്തിലെ കുറ്റിക്കാടിന് അഗ്നിബാധയുണ്ടായത്. നാശനഷ്ടം തിട്ടപെടുത്തിയിട്ടില്ല. ഏകദേശം ഏട്ടേക്കർ സ്ഥലത്തെ മൂന്ന് ഏക്കർ ഭാഗത്ത് റബർ മരങ്ങളാണ് നശിച്ചത്. കോങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ സേനയെത്തി തീയണച്ചു.
കരിമ്പ തുപ്പനാട് ജുമാമസ്ജിദ് പരിസരത്തെ പാതവക്കിലെ പുൽക്കാടിന് തീപിടിച്ചു. കോങ്ങാട്ടെ ഫയർഫോഴ്സാണ് തീ അണക്കാനെത്തിയത്. സ്ഥലത്ത് വാഹനം എത്തിക്കാൻ പറ്റാതായതോടെ സേന അംഗങ്ങൾ സ്ഥലത്തെത്തുകയായിരുന്നു. കോങ്ങാട് പാറശ്ശേരി പാൽ സൊസൈറ്റിക്ക് സമീപത്ത് രണ്ടേക്കർ സ്ഥലത്ത് പുൽമേടിന് തീപിടിച്ച് സമീപത്ത് സൂക്ഷിച്ച മരത്തടികൾ കത്തിനശിച്ചു. പാറശ്ശേരിയിലും കോങ്ങാട് നിലയത്തിലെ ഫയർഫോഴ്സ് തീ കെടുത്തി. സമീപത്തെ നാല് വീട്ടുകാരും സഹായിച്ചതോടെ അര മണിക്കൂറിനകം തീ അണച്ചു. കല്ലടിക്കോട്ട് ഇടക്കുർശ്ശിയിലും ഞായറാഴ്ച തീപിടിത്തമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

