വഴുക്കപ്പാറയിൽ തീപിടിത്തം പതിവ്
text_fieldsവഴുക്കപ്പാറയിലെ റബർ തോട്ടത്തിലുണ്ടായ തീപിടിത്തം
മുണ്ടൂർ: വഴുക്കപ്പാറ പ്രദേശത്ത് ഒരുവിഭാഗം ആളുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ‘തീക്കളി’വിനയാകുന്നു. രണ്ട് മാസത്തിനിടെ നാല് തീപിടിത്തങ്ങളാണ് പ്രദേശത്തുണ്ടായത്. മുണ്ടൂർ പഞ്ചായത്ത് വാതകശ്മശാനം, മാലിന്യ സംസ്കരണ പ്ലാന്റ്, ഗ്യാസ് ഗോഡൗൺ എന്നിവക്ക് ശേഷമാണ് നാല് തീപിടിത്തങ്ങളും ഉണ്ടായത്. ഈ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയാണ് തീ പിടിത്തത്തിന് കാരണമെന്നായിരുന്നു ആദ്യ നിഗമനം.
കൂടെ കൂടെയുള്ള തീപിടിത്തത്തിന് പിന്നിൽ സാമുഹിക വിരുദ്ധരാണെന്നാണ് പരാതി ഉയർന്നത്. പാചകവാതക ഗോഡൗണിന് സമീപം തീപടരുന്നത് തദ്ദേശവാസികളും വഴിയാത്രക്കാരും അപകടത്തിനിരയാവാനിടയുണ്ട്. വനമേഖലയും മറ്റിടങ്ങളും അഗ്നിബാധയിൽനിന്ന് സംരക്ഷിക്കുന്നതിന് ജനം ജാഗ്രത പാലിക്കണമെന്ന് തദ്ദേശ, വനം, അഗ്നിരക്ഷസേന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

