പാലക്കാട് ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsപാലക്കാട്: ജില്ലയില്‍ അസംബ്ലി നിയോജക മണ്ഡലങ്ങളിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 10,93,237 പുരുഷന്മാരും 11,36,961 സ്ത്രീകളും 11 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 22,30,209 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പുതിയ കണക്കനുസരിച്ച് ജില്ലയിലെ യുവവോട്ടര്‍മാരുടെ എണ്ണം 18-19 വയസ്സുകാരായ 12,035 പേരുള്‍പ്പെടെ 3,75,217 ആയി.
കൂടാതെ 11,458 വോട്ടര്‍മാര്‍ ഭിന്നശേഷിക്കാരായും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മലമ്പുഴ നിയോജക മണ്ഡലത്തിലാണ് - 2,05,613 പേര്‍. ഏറ്റവും കുറവ് തരൂര്‍ മണ്ഡലത്തിലും - 1,65,438 പേര്‍.എല്ലാ താലൂക്ക്, വില്ലേജ്, നഗരസഭ, പഞ്ചായത്ത് ഓഫിസുകളിലും വോട്ടര്‍ പട്ടിക പരിശോധനക്ക് ലഭ്യമാണെന്നും പൊതുജനം ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്താനും voterhelpline ആപ്പ് വഴിയോ www.nvsp.in മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ ബി.എല്‍.ഒമാര്‍ മുഖാന്തിരമോ സൗകര്യം ലഭിക്കുമെന്നും തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

