പി.കെ.ജി. നമ്പ്യാർക്ക് വിട
text_fieldsപി.കെ.ജിയുടെ സംസ്കാര ചടങ്ങിൽ സർക്കാറിന്റെ ഔദ്യോഗിക ബഹുമതി നൽകുന്നു
ലക്കിടി: പ്രശസ്ത കൂടിയാട്ടം കലാകാരൻ പി.കെ.ജി. നമ്പ്യാർക്ക് ജന്മനാട് വിട നൽകി. ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ പി.കെ. ഗോവിന്ദൻ നമ്പ്യാരുടെ (പി.കെ.ജി. നമ്പ്യാർ -93) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ലക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ സംസ്കരിച്ചു.
സംസ്ഥാന സർക്കാറിനുവേണ്ടി തഹസിൽദാർ അബ്ദുൽ മജീദ് റീത്ത് സമർപ്പിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എസ്. അജയകുമാർ, ലക്കിടി പേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, കുഞ്ചൻ സ്മാരകം സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി, മണ്ണൂർ രാജകുമാരനുണ്ണി, പി.ടി. നരേന്ദ്രമേനോൻ, എ.കെ. ചന്ദ്രൻ കുട്ടി, എസ്. ശിവരാമൻ, എം. രാമകൃഷ്ണൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 10.30ഓടെ തൃശൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം.

