Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഫയൽ തീർപ്പാക്കൽ:...

ഫയൽ തീർപ്പാക്കൽ: ഞായറാഴ്ചയും സജീവമായി ഒറ്റപ്പാലം താലൂക്ക് ഓഫിസ്

text_fields
bookmark_border
Ottapalam Taluk Office
cancel
camera_alt

ഞാ​യ​റാ​ഴ്ച ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​ഫി​സി​ൽ ജീ​വ​ന​ക്കാ​ർ ജോ​ലി​ക്ക്​ ഹാ​ജ​രാ​യ​പ്പോ​ൾ

Listen to this Article

ഒ​റ്റ​പ്പാ​ലം: പൊ​തു അ​വ​ധി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഓ​ഫി​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ജോ​ലി​ക്കെ​ത്തി. കെ​ട്ടി​ക്കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​ധി​ദി​നം പ്ര​വൃ​ത്തി ദി​ന​മാ​യി മാ​റ്റി​യ​ത്. ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ളു​ന്ന ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ൽ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​സ​ത്തി​ൽ ഒ​രു അ​വ​ധി ദി​നം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഞാ​യ​റാ​ഴ്ച​ത്തെ അ​വ​ധി ഉ​പേ​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തി​യ​ത്. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ ജൂ​ലൈ ഒ​ന്നു​ മു​ത​ൽ 11 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും താ​ലൂ​ക്ക് ഓ​ഫി​സി​ൽ 18 മു​ത​ൽ 23 വ​രെ സ​ബ് ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലും ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തു​മെ​ന്ന് ഒ​റ്റ​പ്പാ​ലം ത​ഹ​സി​ൽ​ദാ​ർ സി.​എം. അ​ബ്ദു​ൽ മ​ജീ​ദ് പ​റ​ഞ്ഞു. ഫ​യ​ൽ തീ​ർ​പ്പാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് പു​റ​മെ നോ​ഡ​ൽ ഓ​ഫി​സ​ർ കൂ​ടി​യാ​യ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ജി. ​ഗോ​പാ​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - File Settlement: Ottapalam Taluk Office is still active on Sunday
Next Story