പനിയും മഞ്ഞപ്പിത്തവും: കോട്ടായിയിൽ ആരോഗ്യ വകുപ്പ് യോഗം
text_fieldsകോട്ടായിയിൽ ആരോഗ്യ വകുപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്‍റ് എ. സതീഷ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടായി: പകർച്ചപ്പനി വ്യാപകമാവുകയും മഞ്ഞപ്പിത്തം ബാധിച്ച് പിഞ്ചുബാലിക മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചേർന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൻ വി. വിനിത അധ‍്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് സി.ആർ. അനിത, കുഴൽമന്ദം ഹെൽത്ത് സൂപ്പർവൈസർ ഗണേഷ് ബാബു, കോട്ടായി ഹെൽത്ത് ഇൻസ്പെക്ടർ സുധ, എൽ.എച്ച്.ഐ ഷേർളി, പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളുടെ പ്രതിനിധികൾ, ആശുപത്രി പ്രതിനിധികൾ, ആശ വർക്കർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

