നെല്ല് ചീയൽ രോഗം; കർഷകർ ആശങ്കയിൽ
text_fieldsപെരിങ്ങോട്ടുകുറുശ്ശി മേഖലയിലെ ചീയൽ രോഗം ബാധിച്ച ഒന്നാം വിള നെൽകൃഷി
കോട്ടായി: ജില്ലയിലെ നെല്ലറയായി അറിയപ്പെടുന്ന കോട്ടായി പെരിങ്ങോട്ടുകുറുശ്ശി, മാത്തൂർ, കുത്തനൂർ മേഖലകളിൽ ഒന്നാംവിള നെൽകൃഷിക്ക് ഓലകരിച്ചൽ വ്യാപകം.
നെല്ലിന്റെ വേരിന് മുകളിൽ ഉള്ള തണ്ട് ഭാഗം (പോള) ചീയുന്നത് മൂലം നെല്ലിന്റെ ഇലകൾ മഞ്ഞളിക്കുകയോ ഉണങ്ങി ക്രമേണ വൈക്കോൽ പോലെ ആവുകയോ ചെയ്യുന്നതാണ് രോഗലക്ഷണം. മൂടിക്കെട്ടിയ കാലാവസ്ഥ, ഇടക്കിടെ പെയ്യുന്ന മഴ എന്നിവ രോഗം വേഗത്തിൽ പടരാൻ കാരണമായതായി കർഷകർ പറയുന്നു.
കുമിൾ പരത്തുന്ന രോഗമാണിതെന്നും പോളക്കളകൾ പരിശോധിച്ചാൽ കാണാൻ പറ്റുമെന്നും രോഗം ശ്രദ്ധയിൽപ്പെട്ടാൽ കർഷകർ അതത് കൃഷിഭവനിൽ അറിയിക്കേണ്ടതാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഒന്നാം വിള നെൽകൃഷിയിൽ രോഗം വ്യാപിച്ചത് പൊതുവെ കർഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

