Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതാളം തെറ്റിയ...

താളം തെറ്റിയ കാലവർഷത്തിൽ നട്ടം തിരിഞ്ഞ് കർഷകർ

text_fields
bookmark_border
താളം തെറ്റിയ കാലവർഷത്തിൽ നട്ടം തിരിഞ്ഞ് കർഷകർ
cancel

പാ​ല​ക്കാ​ട്: ഇ​ട​വ​പ്പാ​തി അ​വ​സാ​നി​ക്കാ​റി​യി​ട്ടും ജി​ല്ല​യി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ മ​ന​സ്സി​ൽ ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘ​മാ​ണ് ഇ​പ്പോ​ഴും. തോ​ട്, പു​ഴ, കു​ളം തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്ന് കു​ത്തി​യൊ​ലി​ച്ച് ക​ല​ങ്ങി​മ​റി​ഞ്ഞ് വ​രു​ന്ന വെ​ള്ള​പ്പാ​ച്ചി​ൽ ഇ​ന്ന് പ​ഴ​മ​ക്കാ​രു​ടെ ഓ​ർ​മ​ക​ളി​ൽ മാ​ത്രം അ​വ​ശേ​ഷി​ക്കു​ന്നു. കാ​ല​വ​ർ​ഷ​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ഒ​ന്നാം വി​ള നി​ല​നി​ൽ​ക്കു​ന്ന​ത്. വി​ള​യ​റി​ക്കി‍യ​വ​രും വി​ള​യി​റ​ക്കാ​ത്ത​വ​രു​മാ​യ ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ സ​ജീ​വ​മാ​കാ​തെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി ബ്ലോ​ക്കു​ക​ൾ ഒ​ഴി​കെ 11 ബ്ലോ​ക്കു​ക​ളി​ലാ​യി ജി​ല്ല​യി​ൽ ഏ​ക​ദേ​ശം 30000 ഹെ​ക്ട​റി​ലാ​ണ് ഒ​ന്നാം വി​ള നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കാ​ത്ത​തി​നാ​ൽ ഒ​രേ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ൽ പോ​ലും വ​യ​ലു​ക​ളി​ലെ ജ​ല​ല​ഭ്യ​ത​ക്ക് അ​നു​സ​രി​ച്ച് വ്യ​ത്യ​സ്ത​മാ​യാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.

വ‍യ​ലു​ക​ളി​ൽ വി​ള‍യി​റ​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ പ​ല‍യി​ട​ത്തും ത​രി​ശി​ട്ടി​രി​ക്കു​ക​യാ​ണ്. ഞാ​റ്റ​ടി ത​യാ​റാ​ക്കി​യ ഇ​ട​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ പ​റ​ച്ചു​ന​ടാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. കു​ഴ​ൽ​മ​ന്ദം, മ​ല​മ്പു​ഴ ബ്ലോ​ക്കു​ക​ളി​ൽ മാ​ത്ര​മാ​ണ് താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ വി​ള​യി​റ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ശ്രി​കൃ​ഷ്ണ​പു​രം, ഷൊ​ർ​ണൂ​ർ, തൃ​ത്താ​ല ബ്ലോ​ക്കി​ൽ കു​റ​ഞ്ഞ ഹെ​ക്ട​റി​ൽ മാ​ത്ര​മാ​ണ് വി​ള​യി​റ​ക്കി​യി​ട്ടു​ള്ള​ത്. വി​ള​യി​റ​ക്കി​യ ക​ർ​ഷ​ക​രും ആ​കെ ആ​ശ​ങ്ക​യി​ലാ​ണ്.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ക​ള​ശ​ല്യ​മാ​ണു​ള്ള​ത്. വെ​ള്ളം കെ​ട്ടി​നി​ർ​ത്തി ക​ള ന​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ള​ക്കൊ​പ്പം ക​ള​യും വ​ള​രു​ന്ന സ്ഥ​തി​യാ​ണ്. ഇ​വ പ​റ​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചാ​ൽ പാ​തി​ക്ക് മു​റി​ഞ്ഞ് വ​രി​ക​യാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വേ​രോ​ടെ പി​ഴു​തു​മാ​റ്റാ​ൽ സാ​ധി​ക്കാ​ത്ത​ത്.. യ​ഥാ​സ​മ​യ​ത്ത് വ​ള​പ്ര​യോ​ഗ​ത്തി​നും ക​ഴി​യു​ന്നി​ല്ല. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​ത്തി​ന്റെ ല​ഭ്യ​ത​ക്ക​നു​സ​രി​ച്ച് വി​ള​യി​റ​ക്കു​ന്ന​തി​നാ​ൽ വി​ള​വ​ടു​പ്പി​നെ​യും സാ​ര​മാ​യി ബാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmersKerala Mansoonagriculture
News Summary - Farmers reeling as monsoon goes off track
Next Story