Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകണ്ണീരൊഴിയാതെ കർഷകർ

കണ്ണീരൊഴിയാതെ കർഷകർ

text_fields
bookmark_border
കണ്ണീരൊഴിയാതെ കർഷകർ
cancel
camera_alt

പാ​ട​ത്തേ​ക്ക് വെ​ള്ള​ത്തി​നാ​യി സ​മീ​പ​ത്തു​ള്ള പൊ​റ്റ​യി​ൽ​തോ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക ത​ട​യ​ണ കെ​ട്ടു​ന്ന ക​ർ​ഷ​ക​ര്‍

ജ​ല​ക്ഷാ​മം: താ​ളം തെ​റ്റി മ​ക​ര​ക്കൊ​യ്ത്ത്

ആ​ന​ക്ക​ര: ആ​വ​ശ്യ​ത്തി​ന് ജ​ല​ല​ഭ്യ​ത​യി​ല്ലാ​തെ വ​ന്ന​തോ​ടെ ആ​ന​ക്ക​ര പോ​ട്ടൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ക​ര​മാ​സ​ത്തി​ൽ കൊ​യ്ത്തെ​ടു​ക്കേ​ണ്ട മു​ണ്ട​ക​ൻ കൃ​ഷി ഉ​ണ​ക്ക് ഭീ​ഷ​ണി​യി​ലേ​ക്ക്.

സാ​ധാ​ര​ണ ല​ഭി​ക്കാ​റു​ള്ള ഇ​ട​മ​ഴ ഇ​ല്ലാ​ത്ത​തും സ​മീ​പ​ത്തു​ള്ള തോ​ട് പാ​ട​ത്തി​നേ​ക്കാ​ൾ താ​ഴ്ച​യി​ൽ ഒ​ഴു​കു​ന്ന​തു​കൊ​ണ്ടും പാ​ട​ങ്ങ​ളി​ൽ ഈ​ർ​പ്പം നി​ൽ​ക്കാ​ത്ത​താ​ണ് ഭീ​ഷ​ണി​ക്ക് കാ​ര​ണം. സ​മീ​പ​ത്തു​ള്ള പൊ​റ്റ​യി​ൽ തോ​ട്ടി​ൽ ത​ട​യ​ണ നി​ർ​മി​ച്ച് കൃ​ഷി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

നേർച്ചപ്പാറ മേഖലയിൽ വീണ്ടും ഒറ്റയാൻ

വ​ട​ക്ക​ഞ്ചേ​രി: നേ​ർ​ച്ച​പ്പാ​റ മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും രാ​ത്രി ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി. സി​ബി സ​ക്ക​റി​യാ​സ്, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശ​മു​ണ്ടാ​ക്കി. വാ​ഴ​ക​ളും തെ​ങ്ങും ന​ശി​പ്പി​ച്ചു. സ​ന്തോ​ഷി​ന്റെ സ്ഥ​ല​ത്തെ തെ​ങ്ങ് മ​റി​ച്ചി​ടു​ക​യും ഷെ​ഡി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്തു.

ആ​ന പ​രി​സ​ര​പ്ര​ദേ​ശ​ത്ത് ത​ന്നെ​യു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. നെ​ല്ലി​യാ​മ്പ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​ശ്ന​ക്കാ​ര​നാ​യ ഒ​റ്റ​യാ​നാ​ണ് ഇ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ആ​ന തെ​ങ്ങു മ​റി​ച്ചി​ട്ട​യി​ട​ത്തു​നി​ന്ന് 100 അ​ടി അ​ക​ല​ത്തി​ൽ പ​ത്തോ​ളം വീ​ടു​ക​ളു​ണ്ട്.

ഒ​റ്റ​യാ​ൻ നശിപ്പിച്ച വാ​ഴ​ക​ൾ

നേ​ർ​ച്ച​പ്പാ​റ​യി​ലു​ള്ള ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ സ്ഥി​ര​മാ​യി വി​ന്യ​സി​ച്ച് ജ​ന​ങ്ങ​ളു​ടെ ഭീ​തി അ​ക​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​നം​വ​കു​പ്പി​നെ നി​യോ​ഗി​ച്ച് ഒ​റ്റ​യാ​നെ നെ​ല്ലി​യാ​മ്പ​തി​ക്ക് തി​രി​ച്ചു ക​യ​റ്റ​ണ​മെ​ന്നും നി​ല​വി​ലു​ള്ള ഫെ​ൻ​സി​ങ് അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ ഹാ​ങ്ങി​ങ് ഫെ​ൻ​സി​ങ് സ്ഥാ​പി​ച്ച് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കി​ഫ ആ​ല​ത്തൂ​ർ നെ​ന്മാ​റ അ​സം​ബ്ലി ലെ​വ​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Water ScarcityWild ElephantTearsFarmers
News Summary - Farmers-in-tears
Next Story