ഗുജാരി വിത്തിൽ നൂറുമേനി വിളയിച്ച് കൊല്ലങ്കോട്ടെ കർഷകർ
text_fieldsഗുജറാത്തിൽനിന്നെത്തിച്ച് വിളവിറക്കിയ ഗുജാരി നെൽകൃഷി
കൊല്ലങ്കോട്: ഗുജറാത്തിൽനിന്ന് എത്തിച്ച ഗുജാരിയിൽ നൂറുമേനി വിളയിച്ച് കൊല്ലങ്കോെട്ട കർഷകർ. എവർഗ്രീൻ ഫാർമേഴ്സ് കൂട്ടായ്മയിലെ കർഷകരുടെ കൃഷിയാണ് വിളവെടുപ്പിന് പാകമായത്.
ഫാംഫെഡ് പാലക്കാടിെൻറ സഹായത്തോടെ 23 അംഗ കർഷകർ ഗുജറാത്തിൽ ഏഴ് ദിവസത്തെ കാർഷിക പഠനയാത്രയിലാണ് പാലക്കാട്ടെ കാലാവസ്ഥക്ക് അനുയോജ്യമായ ഗുജാരി എന്ന നെൽവിത്ത് പാലക്കാട്ട് എത്തിച്ചത്.
രോഗ പ്രതിരോധ ശേഷിയുള്ളതും തണ്ടിന് ബലമുള്ളതുമായ നെൽവിത്ത് ഗുജറാത്ത് കാർഷിക സർവകലാശാലയിൽ നിന്ന് ആദ്യമായി പെരുമാട്ടിയിലെ മോഹനൻ എന്ന കർഷകനാണ് വിത്തിറക്കി പരിശോധന നടത്തിയത്. ഏക്കറിന് 25,000 കിലോ നെല്ല് ലഭ്യമാകുമെന്ന വിശ്വാസത്തിലാണ് കർഷകർ. എവർഗ്രീൻ ഫാർമേഴ്സിൽ അംഗമായ ഇച്ചിറയിലെ രവിയാണ് അഞ്ച് ഏക്കറിൽ ഗുജാരി വിത്തിറക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

