Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎം. ​ഹ​രി​ദാ​സ​ന്...

എം. ​ഹ​രി​ദാ​സ​ന് ക​ണ്ണീ​രോ​ടെ വി​ട

text_fields
bookmark_border
എം. ​ഹ​രി​ദാ​സ​ന് ക​ണ്ണീ​രോ​ടെ വി​ട
cancel
camera_alt

സി.​പി.​എം നേ​താ​വും മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ഹ​രി​ദാ​സ​െൻറ മൃ​ത​ദേ​ഹ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി​യം​ഗം എം. ​ഹം​സ റീ​ത്ത് വെ​ക്കു​ന്നു

മ​ണ്ണൂ​ർ: സി.​പി.​എം നേ​താ​വും മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന എം. ​ഹ​രി​ദാ​സ​ന് ജ​ന്മ​നാ​ട് ക​ണ്ണീരോ​ടെ വി​ട ചൊ​ല്ലി. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മ​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 2005-10 കാ​ല​ഘ​ട്ട​ത്തി​ൽ മ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ഹ​ര​ി​യേ​ട്ട​ൻ എ​ന്ന്​ വി​ളി​ക്കു​ന്ന ഹ​രി​ദാ​സ​ൻ. പി​ന്നീ​ടു​ള്ള ഭ​ര​ണ​ത്തി​ൽ അ​ഞ്ചു വ​ർ​ഷം സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി.

ന​ഗ​രി​പ്പു​റം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ഡ​യ​റ​ക്ട​റാ​ണ്. സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം, സി.​ഐ.​ടി.​യു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

നേ​താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്. മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഒ.​വി. സ്വാ​മി​നാ​ഥ​ൻ, ശാ​ന്ത​കു​മാ​രി, സി.​പി.​എം ജി​ല്ല ക​മ്മി​റ്റി​യം​ഗം എം. ​ഹം​സ, സി.​ഐ.​ടി.​യു, ക​ർ​ഷ​ക​സം​ഘം, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ റീ​ത്ത്​ സ​മ​ർ​പ്പി​ച്ചു. സി.​പി.​എം മു​ണ്ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി സി.​ആ​ർ. സ​ജീ​വ്, ടി.​ആ​ർ. ശ​ശി തു​ട​ങ്ങി വി​വി​ധ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി.

ഉ​ച്ച​യോ​ടെ ഐ​വ​ർ​മ​ഠ​ത്തി​ൽ സം​സ്കാ​രം ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm leaderpalakkadM Haridasan
News Summary - farewell to cpm leader M Haridasan
Next Story