Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​പ്പൂ​രി​ലെ...

ക​പ്പൂ​രി​ലെ പൊ​ട്ടി​ത്തെ​റി: അ​ന്വേ​ഷ​ണം ഊ​ര്‍ജി​തം

text_fields
bookmark_border
ക​പ്പൂ​രി​ലെ പൊ​ട്ടി​ത്തെ​റി: അ​ന്വേ​ഷ​ണം ഊ​ര്‍ജി​തം
cancel
camera_alt

യു.​ഡി.​എ​ഫ് കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​നം

ആ​ന​ക്ക​ര: ക​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ വീ​ട്ടു​വ​ള​പ്പി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ്‌. വീ​ട്ടു​കാ​രെ വി​ളി​ച്ച് മൊ​ഴി​യെ​ടു​ത്തു. സ്ഫോ​ട​ന​സ്ഥ​ല​ത്തെ അ​വ​ശി​ഷ്​​ടം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചു.

ഇ​തി​െൻറ ഫ​ലം വ​ന്നാ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ​വെ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന ചാ​ലി​ശ്ശേ​രി ​എസ്​.എച്ച്​.ഒ പ്ര​താ​പ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്‌. അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്താ​ല്‍ മാ​ത്ര​മേ യു​വാ​വി​െൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​വൂ.

ക​ഴി​ഞ്ഞ​ദി​വ​സം കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ​ര​ക്കാ​ട്ട് വി​നോ​ദി​െൻറ വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​ഭ​വം. കു​ഴി​യെ​ടു​ക്ക​വെ​യാ​ണ്​ സ്​​ഫോ​ട​നം ന​ട​ന്ന​ത്. വി​നോ​ദി​ന് ഇ​രു​ക​ണ്ണി​നും പ​രി​ക്കേ​റ്റു.

പ്ര​തി​ഷേ​ധമായി പ്ര​ക​ട​നങ്ങൾ

ആ​ന​ക്ക​ര: കാ​ഞ്ഞി​ര​ത്താ​ണി​യി​ൽ വീ​ട്ടി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​ഡി.​പി.​ഐ ക​പ്പൂ​ർ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ക​പ്പൂ​ർ സി​റ്റി​യി​ൽ​നി​ന്ന് കാ​ഞ്ഞി​ര​ത്താ​ണി സെൻറ​റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് ഭാ​ര​വാ​ഹി​ക​ളാ​യ ക​ബി​ർ, ഷ​മീ​ർ, സു​ലൈ​മാ​ൻ, വൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം അ​ഷ​റ​ഫ് പ​ള്ള​ത്ത് സം​സാ​രി​ച്ചു. ക​പ്പൂ​ർ പ്ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യ​ത്തെ സ്ഫോ​ട​ന​മ​ല്ലെ​ന്നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഇ​വി​ടെ നാ​ലാം ത​വ​ണ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​കു​ന്ന​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

ആ​ന​ക്ക​ര: കാ​ഞ്ഞി​ര​ത്താ​ണി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന സ്ഫോ​ട​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞി​ര​ത്താ​ണി​യി​ൽ യു.​ഡി.​എ​ഫ് പ്ര​ക​ട​നം ന​ട​ത്തി. എം.​വി. നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​രാ​ജീ​വ്, ഹ​സൈ​നാ​ർ ക​ണി​ക്ക​ര​ത്ത്, അ​ലി കു​മ​ര​ന​ല്ലൂ​ർ, സു​ബൈ​ർ കൊ​ഴി​ക്ക​ര, അ​ഡ്വ. സു​ബ്ര​ഹ്മ​ണ്യ​ൻ, ഷ​റ​ഫു പി​ലാ​ക്ക​ൽ, ഷ​നോ​ജ് ക​ണ്ട​ലാ​യ്, കെ. ​ഷി​ഹാ​ബ്, പി.​വൈ. മോ​ഹ​ന​ൻ, എം.​കെ. നൗ​ഷാ​ദ്, ആ​സിം ആ​ള​ത്ത്, വി.​വി. ഖാ​ദ​ർ, ര​വീ​ന്ദ്ര​ൻ, പി.​വി. മു​ഹ​മ്മ​ദ് കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​ന​ക്ക​ര: കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ ന​ട​ന്ന സ്പോ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി എ​ല്‍.​ഡി.​എ​ഫ് കാ​ഞ്ഞി​ര​ത്താ​ണി​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosion
News Summary - Explosion in Kappur: investigation in progress
Next Story