Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസാക്ഷ്യപത്രമില്ലാതെ...

സാക്ഷ്യപത്രമില്ലാതെ വിനോദയാത്ര; രണ്ട് ബസുകൾ കസ്റ്റഡിയിൽ

text_fields
bookmark_border
സാക്ഷ്യപത്രമില്ലാതെ വിനോദയാത്ര; രണ്ട് ബസുകൾ കസ്റ്റഡിയിൽ
cancel

ആ​ല​ത്തൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര​ക്ക് പോ​കു​മ്പോ​ൾ ഗ​താ​ഗ​ത വ​കു​പ്പി​ൽ​നി​ന്ന് വാ​ങ്ങേ​ണ്ട രേ​ഖ​ക​ളി​ല്ലാ​തെ യാ​ത്ര​ക്കെ​ത്തി​യ ര​ണ്ട് ബ​സു​ക​ൾ കാ​വ​ശ്ശേ​രി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. കെ.​സി.​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​രു​ന്ന മൂ​ന്ന് ബ​സു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​നാ​ണ് ഗ​താ​ഗ​ത വ​കു​പ്പി​ൽ​നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്ര​മി​ല്ലാ​തി​രു​ന്ന​ത്. 6000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​രു​ന്ന ബ​സു​ക​ളാ​ണ് ആ​ല​ത്തൂ​ർ ജോ​യ​ന്റ് ആ​ർ.​ടി ഓ​ഫി​സ് അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

4.30ന് ​യാ​ത്ര പു​റ​പ്പെ​ടാ​നാ​യി മൂ​ന്ന് ബ​സു​ക​ളാ​ണ് ഏ​ർ​പ്പാ​ട് ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് ബ​സു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ യാ​ത്ര മാ​റ്റി​വെ​ച്ചു. സ്കൂ​ൾ അ​ധി​കൃ​ത​ർ ഏ​ർ​പ്പാ​ടാ​ക്കി​യ ബ​സു​ക​ൾ കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടാ​തെ വ​ന്ന​പ്പോ​ൾ പ​ക​രം കൊ​ണ്ടു​വ​ന്ന ബ​സു​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും അ​റി​യു​ന്നു.വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര​ക്ക് പോ​കു​ന്ന ബ​സു​ക​ൾ യാ​ത്ര​ക്ക് മു​മ്പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ​നി​ന്ന് സാ​ക്ഷ്യ​പ​ത്രം വാ​ങ്ങ​ണം. അ​ത് ബ​സ് ഉ​ട​മ​യാ​ണ് ചെ​യ്യേ​ണ്ട​ത്. ട​യ​റും മ​റ്റു സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം പ​രി​ശോ​ധി​ച്ച് ന​ൽ​കു​ന്ന​താ​ണ് സാ​ക്ഷ്യ​പ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:custodyExcursion
News Summary - Excursion without certificate; Two buses in custody
Next Story