വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാലും ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും
text_fieldsപാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത വിശദീകരിച്ചു. ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റിവ് ആയാല്‍ അയാളെ ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ഡി.എം.ഒ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇത്തരം രോഗികള്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ അനുവദിച്ചിരുന്നു. പ്രത്യേകിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത്തരം നടപടികള്‍ കര്‍ശനമാക്കുന്നത്.
കോവിഡ് നെഗറ്റിവായതിനു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ബ്ലോക്ക് അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. മഴക്കാലപൂര്‍വ ശുചീകരണത്തിെൻറ ഭാഗമായി ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവ വഴി ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ ബോധവത്കരണവും ശുചീകരണവും സംഘടിപ്പിക്കും. ജില്ലയില്‍ ഒറ്റപ്പെട്ട ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ പറഞ്ഞു.
ആദിവാസി മേഖലകളില്‍ വാക്സിനേഷന് നടത്താന്‍ ആരോഗ്യ വകുപ്പ്, വാര്‍ഡ് മെംബര്‍ എന്നിവരടങ്ങുന്ന പട്ടികവര്‍ഗ വികസന വകുപ്പിെൻറ മൊബൈല്‍ യൂനിറ്റ് ആരംഭിക്കുമെന്നും ആവശ്യമെങ്കില്‍ ജില്ലയില്‍ കൂടുതല്‍ ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കലക്ടര്‍ മൃൺമയി ജോഷി അറിയിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോള്‍, ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥ്, അസിസ്റ്റൻറ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, എ.ഡി.എം എന്‍.എം. മെഹറലി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

