Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightരണ്ടാഴ്ചയായിട്ടും...

രണ്ടാഴ്ചയായിട്ടും പെരിങ്ങോട്ടുകുറുശ്ശിയിൽ പ്രസിഡന്റായില്ല

text_fields
bookmark_border
രണ്ടാഴ്ചയായിട്ടും പെരിങ്ങോട്ടുകുറുശ്ശിയിൽ പ്രസിഡന്റായില്ല
cancel

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജി​വെ​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പു​തി​യ ആ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ജ്ഞാ​പ​ന​മാ​കാ​ത്ത​ത് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി​യി​ൽ പ്ര​സി​ഡ​ന്റാ​യി​രു​ന്ന രാ​ധ മു​ര​ളി പാ​ർ​ട്ടി​യി​ലെ അ​ഭി​പ്രാ​യ വൃ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി ആ​റി​ന് മെ​മ്പ​ർ സ്ഥാ​നം ഉ​ൾ​പ്പെ​ടെ രാ​ജി​വെ​ച്ചി​രു​ന്നു.

അ​ന്നു​ത​ന്നെ പ്ര​സി​ഡ​ന്റി​ന്റെ ചു​മ​ത​ല താ​ൽ​കാ​ലി​ക​മാ​യി വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​പി. പൗ​ലോ​സി​നെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി മോ​ഹ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഏ​ൽ​പിക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്റ് രാ​ജി​വെ​ച്ചാ​ൽ 15 ദി​വ​സ​ത്തി​ന​കം പു​തി​യ ആ​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് കീ​ഴ്വ​ഴ​ക്കം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നാ​ണ് ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​യാ​യി​ട്ടും പു​തി​യ ആ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഒ​രു നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. പ്ര​സി​ഡ​ന്റ് ഇ​ല്ലാ​ത്ത​ത് പ​ല പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ​ക്കും ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ക്ടി​ങ് പ്ര​സി​ഡ​ന്റാ​യ ഇ.​പി. പൗ​ലോ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PresidentPeringotukurussi
News Summary - Even after two weeks, the President was not elected in Peringotukurusi
Next Story