വേദന തിന്ന് മോഴയാന
text_fieldsമരപ്പാലത്ത് ആന തകർത്ത പാപ്പയുടെ വീട്
അഗളി: തീറ്റക്കും വെള്ളത്തിനുമായി നെട്ടോട്ടത്തിലാണ് ഷോളയൂരിൽ പരിക്കേറ്റ മോഴയാന. വായിനും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഭക്ഷണവും വെള്ളവുമൊന്നും കഴിക്കാനാവുന്നില്ല.
വെള്ളിയാഴ്ചയും തീറ്റ തേടി ആന ജനവാസമേഖലയിൽ എത്തുന്നുവെങ്കിലും ഒന്നും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. തുമ്പിക്കൈ വേദന മൂലം അനക്കാനാവുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആന അഞ്ച് വീടുകൾക്ക് കേടുപാട് വരുത്തി. എന്നാൽ, ഇതെല്ലാം ഭക്ഷണത്തിനായുള്ള തിരച്ചിലിൽ ശരീര ഭാഗങ്ങൾ തട്ടി സംഭവിച്ചതാണ്.
ആനക്കട്ടി മരപ്പാലം പാടി ഭാഗത്ത് താമസിക്കുന്ന പാപ്പയുടെ വീടിന് മുന്നിൽ വ്യാഴാഴ്ച രാത്രിയോടെ ആന എത്തി. ഭക്ഷണത്തിനായുള്ള അന്വേഷണത്തിൽ ഇവരുടെ വീട് ഭാഗികമായി തകർത്തു. ശാരീരിക സ്ഥിതി മോശമായതോടെ, മയക്കുവെടിവെച്ച് ചികിത്സിക്കാനുള്ള സാധ്യത അടഞ്ഞു. പഴം അടക്കം തീറ്റ സാധനങ്ങൾ നൽകുന്നുെണ്ടങ്കിലും തിന്നാൻ കഴിയാത്ത നിലയിലാണ് ആന. അഗളി വനം റേഞ്ച് ഓഫിസർ ഉദയൻ തങ്കപ്പൻ, വെറ്ററിനറി ഓഫിസർ അരുൺ സത്യൻ എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

