Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രതിഷേധം ഫലം കണ്ടു;...

പ്രതിഷേധം ഫലം കണ്ടു; കാട്ടാനയുടെ ജഡം മാറ്റി സംസ്കരിച്ചു

text_fields
bookmark_border
പ്രതിഷേധം ഫലം കണ്ടു; കാട്ടാനയുടെ ജഡം മാറ്റി സംസ്കരിച്ചു
cancel
camera_alt

അ​മ്പ​ല​പ്പാ​റ പു​ഴ​യോ​ര​ത്ത് സം​സ്ക​രി​ച്ച കാ​ട്ടാ​ന​യു​ടെ ജ​ഡം മാ​റ്റി സം​സ്ക​രി​ക്കു​ന്ന​തി​ന്​ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ

അ​ല​ന​ല്ലൂ​ർ: അ​മ്പ​ല​പ്പാ​റ പു​ഴ​യോ​ര​ത്ത് സം​സ്ക​രി​ച്ചി​രു​ന്ന കാ​ട്ടാ​ന​യു​ടെ ജ​ഡം നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ പു​റ​ത്തെ​ടു​ത്ത് മാ​റ്റി സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളി​യാ​ർ പു​ഴ​യി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ഴു​കി​യെ​ത്തി​യ പി​ടി​യാ​ന​യു​ടെ ജ​ഡ​മാ​ണ് പു​ഴ​യി​ൽ​നി​ന്ന്​ 15 മീ​റ്റ​ർ മാ​ത്രം മാ​റി സ്വ​കാ​ര്യ സ്ഥ​ല​ത്ത് വ​നം​വ​കു​പ്പ് സം​സ്ക​രി​ച്ചി​രു​ന്ന​ത്.

പു​ഴ​യി​ൽ​നി​ന്ന്​ മ​തി​യാ​യ അ​ക​ലം പാ​ലി​ക്കാ​തെ​യാ​ണ് ജ​ഡം സം​സ്ക​രി​ച്ച​തെ​ന്നും നി​ര​വ​ധി പേ​ർ കു​ടി​വെ​ള്ള​ത്തി​ന​ട​ക്കം ആ​ശ്ര​യി​ക്കു​ന്ന​ത് പു​ഴ​യെ​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ച് ജ​ഡം മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി സം​സ്ക​രി​ക്കു​ക​യോ ദ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ത്തി‍െൻറ സ​ഹാ​യ​ത്തോ​ടെ ജ​ഡം പു​റ​ത്തെ​ടു​ത്ത് വൈ​കീ​ട്ടോ​ടെ ക​ച്ചേ​രി​പ​റ​മ്പ് മു​ള​ക് വെ​ള്ളം റി​സ​ർ​വ് വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

പു​ഴ​യോ​ര​ത്ത് സം​സ്ക​രി​ക്കാ​തെ വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് ആ​ദ്യ​മേ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ, ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് സ്വ​കാ​ര്യ സ്ഥ​ല​ത്ത് ജ​ഡം സം​സ്ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും തി​രു​വി​ഴാം​കു​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ എം. ​ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephant body
News Summary - Elephant body was removed and cremated
Next Story