ഷോക്കേറ്റ് മരണം: പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി
text_fieldsകസ്റ്റഡിയില് വാങ്ങിയ പ്രതി ജെ. ആനന്ദകുമാറിനെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
പാലക്കാട്: ഷോക്കേറ്റ് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട കേസില് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച കസ്റ്റഡിയില് വാങ്ങിയ പ്രതി ജെ. ആനന്ദകുമാറിനെ വീട്ടിലെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. വീട്ടില്നിന്ന് കൃഷിയിടത്തിലേക്ക് വൈദ്യുതി കണക്ഷന് എത്തിക്കാനുപയോഗിച്ച കമ്പി കണ്ടെടുത്തു. വരും ദിവസങ്ങളില് പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
ഒക്ടോബര് മൂന്ന് വരെയാണ് പ്രതിയെ കസ്റ്റഡിയില് ലഭിച്ചത്. കഴിഞ്ഞ 25നാണ് പുതുശ്ശേരി കാളാണ്ടിത്തറയില് സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവര് മരിച്ചത്. പരിഭ്രാന്തിയില്, സംഭവം മറച്ചുവെക്കാന് മൃതദേഹങ്ങള് ആനന്ദ്കുമാര് കുഴിയെടുത്ത് കുഴിച്ചുമൂടുകയായിരുന്നു. ആനന്ദകുമാര് കൃഷിയിടത്തില് കാട്ടുപ്പന്നികളെ പിടികൂടാന് വെച്ച വൈദ്യുതി കെണിയില് തട്ടിയാണ് യുവാക്കള്ക്ക് ഷോക്കേറ്റത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

