'എല്ലാവരും വോട്ട് ചെയ്യുവിൻ', സൈക്കിൾ റാലിയുമായി പ്രണവ്
text_fields‘സമ്മതിദാനം നമ്മുടെ അവകാശം, ഭീതി കൂടാതെ ജാഗ്രതയായി വോട്ടുചെയ്യുവിൻ’ എന്ന സന്ദേശവുമായി പ്രണവിെൻറ നേതൃത്വത്തിൽ ആലത്തൂരിൽ
നടത്തിയ സൈക്കിൾ റാലി
ആലത്തൂർ: കോവിഡ് മഹാമാരിക്കിടയിലും ഭീതികൂടാതെയും ജാഗ്രത കൈവിടാതെയും വോട്ടു ചെയ്യാൻ ആഹ്വാനവുമായി കൈകളില്ലാത്ത കലാകാരൻ പ്രണവിെൻറ നേതൃത്വത്തിൽ ആലത്തൂർ സൈക്കിൾ റൈേഡഴ്സ് ക്ലബ് ബോധവത്കരണ സൈക്കിൾ റാലി നടത്തി. സമന്വയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ കീഴിലുള്ളതാണ് സൈക്കിൾ റൈേഡഴ്സ് ക്ലബ്.
ആലത്തൂർ മുതൽ കഴനി ചുങ്കം വരെയാണ് ബോധവത്കരണ റാലി നടത്തിയത്. 'സമ്മതിദാനം നമ്മുടെ അവകാശം, എല്ലാവരും വോട്ട് ചെയ്യുവിൻ' എന്നായിരുന്നു സന്ദേശം. ലയൻസ് ക്ലബ് മുൻ പ്രസിഡൻറ് പോൾ വർഗീസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
നസീർ, കെ.എസ്. ജെയിംസ്, നബീൽ എന്നിവർ സംസാരിച്ചു. നബീൽ, റിവിൻ, നസിർ, ഐഷ, അർഷാദ്, ആഷിഫ്, റാഫി, ആദിൽ, പ്രസാദ്, സുഹൈൽ, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

