Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒറ്റക്ക്...

ഒറ്റക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം

text_fields
bookmark_border
ഒറ്റക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ; മൃതദേഹത്തിന് പത്ത് ദിവസം പഴക്കം
cancel

പെരിങ്ങോട്ടുകുറുശ്ശി (പാലക്കാട്​): ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ മൃതദേഹം വീട്ടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് സരോജിനിയെ (70) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്​ പത്ത് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മക്കളില്ലാത്ത സരോജിനി വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചു നൽകിയ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ദുർഗന്ധം പരന്നതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോൾ കട്ടിലിനു താഴെ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന്​ അയൽവീട്ടുകാർ പറഞ്ഞു. വീടി​െൻറ മുൻവശത്തെയും അടുക്കള ഭാഗത്തെയും വാതിലുകൾ അടച്ച് ഉള്ളിൽനിന്ന്​ കുറ്റിയിട്ട നിലയിലായിരുന്നു.

മുമ്പ് വള, മുക്കുമാല കച്ചവടവും പിന്നീട് തൊഴിലുറപ്പു പണിയിലേർപ്പെട്ടുമാണ് സരോജിനി ജീവിച്ചിരുന്നത്. പാലക്കാട് നിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ്​ നടത്തി. കോട്ടായി പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്കു മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad
News Summary - elderly woman living alone found dead in palakkad
Next Story