നോക്കുകുത്തിയായി ഇ-ചാര്‍ജിങ് സ്റ്റേഷനുകള്‍
text_fieldsകൂനത്തറ കെ.എസ്.ഇ.ബി സബ് സ്റ്റേഷന് മുന്നിലെ ഇ ചാര്‍ജിങ് സ്റ്റേഷന്
കൂറ്റനാട്: ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് യാത്രാവേളകളില്‍ ചാര്‍ജ് ചെയ്യാനായി സ്ഥാപിച്ച സ്റ്റേഷനുകള്‍ നോക്കുകുത്തി. ജില്ലയിലെ കൂറ്റനാട്, ഷൊർണൂർ ഭാഗങ്ങളിലെ വൈദ്യുതി സ്റ്റേഷനുകൾക്കാണ് ഈ ദുരവസ്ഥ. ഇന്ധന മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ സഹായത്തോടെ വൈദ്യുതി വാഹനങ്ങള്‍ വാങ്ങിയ ഉടമകള്‍ ഇതോടെ വെട്ടിലായി. അടിക്കടി വർധിക്കുന്ന വൈദ്യുതി ബില്ലിനിടയിലും ഇവര്‍ വീടുകളില്‍ തന്നെ ചാര്‍ജ് ചെയ്യുകയാണ്. എന്നാല്‍ യാത്രക്കിടെ ചാര്‍ജ് തീരുന്ന മുറക്ക് ഇത്തരം സ്റ്റേഷനുകളില്‍ കയറിയാല്‍ കാര്യം നടക്കുന്നില്ല. എല്ലായിടത്തും കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകള്‍ക്ക് സമീപമാണ് ഇ ചാര്‍ജ് സ്റ്റേഷനുകളുള്ളത്.
പലതും പ്രവര്ത്തനരഹിതമാണെന്നതാണ് പ്രധാനം. പ്രവര്ത്തിക്കുന്നിടത്തുതന്നെ കൃത്യമായ അറിവില്ലെന്നതും ഇവിടങ്ങളില്‍ അതിനായി ആളുകളെ നിയോഗിക്കാറുമില്ല. എന്നാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് ഇതേപറ്റി ചോദിച്ചാല്‍ കൈമലര്‍ത്തുകയാണ്. ഇതേകുറിച്ചുള്ള പ്രവര്‍ത്തന പരിജ്ഞാനം ഇവര്‍ക്ക് നല്‍കിയിട്ടില്ലന്നാണ് മറുപടി. മൊബൈല്‍ ആപ്പ് വഴിയാണ് പ്രവര്ത്തിപ്പിക്കേണ്ടതെങ്കിലും ആപ്പ് കയറ്റിയാലും നിരാശരാണ്. മൊബൈലുകളില്‍ പരിജ്ഞാനമുള്ള യുവതലമുറപോലും ഇ ചാര്‍ജിങ് സംവിധാനത്തിന് മുന്നില്‍ മുട്ടുമടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

