Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ​റ്റി വ​ര​ണ്ട്...

വ​റ്റി വ​ര​ണ്ട് പൊ​തു​കി​ണ​റു​ക​ൾ

text_fields
bookmark_border
well
cancel
camera_alt

വ​റ്റി വ​ര​ണ്ട വ​ട​വ​ന്നൂ​രി​ലെ പൊ​തു​കി​ണ​ർ

പു​തു​ന​ഗ​രം: വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ കി​ണ​റു​ക​ളും വ​റ്റി തു​ട​ങ്ങി. പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ, പെ​രു​വ​മ്പ്, വ​ട​വ​ന്നൂ​ർ, കൊ​ല്ല​ങ്കോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 15ല​ധി​കം പൊ​തു കി​ണ​റു​ക​ളാ​ണ് വ​റ്റി​യ​ത്.

ചി​ല​തി​ൽ വെ​ള്ള​മു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം നി​റ​ഞ്ഞ​തി​നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​റു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ൽ ഫ​ണ്ടു​ണ്ടെ​ങ്കി​ലും ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ര​ണ്ട​ര പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ച പൊ​തു​കി​ണ​റു​ക​ൾ അ​ക്കാ​ല​ത്ത് നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്നു.

നി​ല​വി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കി​ണ​റു​ക​ളു​ടെ പ​രി​പാ​ല​നം കാ​ര്യ​ക്ഷ​മ​മാ​യി നോ​ക്കാ​ത്ത​തി​നാ​ൽ കി​ണ​റു​ക​ൾ നാ​ശ​ത്തി​ലേ​ക്ക് നീ​ങ്ങി. ജി​ല്ല പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​ണ് പൊ​തു​ജ​നാ​വ​ശ്യം. കി​ണ​റു​ക​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ൻ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dry public wells
News Summary - Dry public wells
Next Story