തേങ്ങക്ക് വിലക്കുറവ് ചില്ലറക്കാരനല്ല ചിരട്ട; വൻ ഡിമാന്റ്
text_fieldsപത്തിരിപ്പാല: പച്ച തേങ്ങവില ഇടിയുമ്പോഴും ചിരട്ട വില കുതിക്കുന്നു. തേങ്ങ കിലോക്ക് 45 രൂപയാണെങ്കിൽ ഒരു കിലോ ചിരട്ടക്ക് 33 രൂപയാണ് വില. ഒരുകാലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന ചിരട്ടക്ക് ഇപ്പോൾ വൻതാരപരിവേഷമായി. ചിരട്ടകൾ അന്വേഷിച്ച് വാഹനവുമായി വീടുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവായിട്ടുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കാണത്രേ ചിരട്ട കയറ്റി പോകുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കൾ, അലങ്കാര വസ്തുക്കൾ എന്നിവ നിർമിക്കാനായിട്ടാണ് ചിരട്ട ഉപയോഗിക്കുന്നത്. വെള്ളം ശുദ്ധീകരിക്കാൻ ചിരട്ടക്കരി ഉപയോഗിക്കാൻ തുടങ്ങിയതോടെ ചിരട്ടക്ക് വൻ ഡിമാന്റായി മാറി. അതേസമയം, തേങ്ങക്ക് 45 രൂപയായതോടെ കർഷകർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
