കുടിവെള്ള ടാങ്കറുകൾക്ക് ഇനി ജി.പി.എസ് വേണം
text_fieldsപാലക്കാട്: കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകളിലോ വാഹനങ്ങളിലോ ജി.പി.എസ് ഘടിപ്പിക്കണമെന്ന് തദ്ദേശവകുപ്പ്. വിതരണം നടത്തിയെന്ന് ഉറപ്പാക്കാനാണ് ഈ നടപടി. കുടിവെള്ള വിതരണത്തിന്റെ തുക നൽകും മുമ്പ് ജി.പി.എസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും തദ്ദേശ സ്ഥാപന സെക്രട്ടറി പരിശോധിക്കണം. ടാങ്കർ പോയ വഴികളുടെ ലോഗ് ലഭ്യമാക്കി ഫയലിൽ സൂക്ഷിക്കണം.
വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പിന്തുണ വേണ്ടിവരുന്ന സാഹചര്യങ്ങളിൽ ജില്ല ജോയന്റ് ഡയറക്ടർ സൗകര്യം ചെയ്ത് കൊടുക്കണം. സുതാര്യവും കാര്യക്ഷമവുമായി കുടിവെള്ള വിതരണം നടക്കുന്നുെണ്ടന്ന് തദ്ദേശ ജില്ല ജോയന്റ് ഡയറക്ടർമാർ ഉറപ്പാക്കണം. ഇതിനാവശ്യമായ റിപ്പോർട്ടുകൾ നിശ്ചിത ഇടവേളകളിൽ ജില്ല ജോയന്റ് ഡയറക്ടർമാർക്ക് ആവശ്യപ്പെടാം. കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഡയറക്ടർ വിലയിരുത്തണമെന്നും തദ്ദേശവകുപ്പ് ജോയന്റ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

